ഏപ്രിൽ 1 മുതൽ പുതിയ ഫോമുകൾ
ജിഎസ്ടി റിട്ടൺ ഫോമുകൾ പരിഷ്കരിക്കുന്നു; തിരുത്തൽ നിര്‍ദ്ദേശങ്ങൾക്ക് അവസരം

ന്യൂഡൽഹി: പരിഷ്കരിച്ച ജിഎസ്ടി റിട്ടൺ ഫോമുകളിൽ നവംബര്‍ ഒന്നുമുതൽ തിരുത്തലുകളും നിര്‍ദ്ദേശങ്ങളും സമര്‍പ്പിക്കാം. myGov.in പോര്‍ടൽ വഴിയാണ് അവസരം. പൊതുജനങ്ങളുടെയും വ്യാപാരികളുടെയും അഭിപ്രായങ്ങൾ സമര്‍പ്പിക്കാം. നവംബര്‍ 30 വരെയാണിത്.
പരിഷ്കരിച്ച പുതിയ ഫോമുകൾ 2027 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. ജിഎസ്ടിയിൽ നിലവിൽ ലഭിക്കുന്ന നോട്ടീസുകളിൽ 80 ശതമാനവും റിട്ടേണുകളിലെ വിവരങ്ങളിലുള്ള പൊരുത്തക്കേടുകൾ കാരണമാണ് വരുന്നതെന്ന് പോളിസി വിംഗ് കമ്മീഷണർ ഗൗരവ് സിംഗ് വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് മാറ്റങ്ങൾ.









0 comments