ഏഷ്യൻ പാരാ ഗെയിംസ്: ലോങ് ജമ്പിൽ ഏഷ്യൻ റെക്കോഡോടെ സോളൈരാജ് ധർമ്മരാജിന് സ്വർണം

നഗോയ: ഏഷ്യൻ പാരാ ഗെയിംസ് ലോങ് ജമ്പിൽ ഏഷ്യൻ റെക്കോഡോടെ ഇന്ത്യയുടെ സോളൈരാജ് ധർമ്മരാജിന് സ്വർണം. ഫൈനലിൽ 7.15 മീറ്റർ ദൂരം ചാടിയാണ് ധർമ്മരാജ് സ്വർണം നേടിയത്. ആദ്യ ശ്രമത്തിൽ 6.88 മീറ്റർ കണ്ടെത്തിയ ധർമ്മരാജ്, രണ്ടാം ശ്രമത്തിലാണ് മികച്ച പ്രകടനം പുറത്തെടുത്തത്.
അതേസമയം പാരാ ഗെയിംസിൽ മെഡൽ നേട്ടവുമായി ഇന്ത്യ കുതിക്കുകയാണ്. അമ്പെയ്ത്ത് കോമ്പൗണ്ട് വിഭാഗം മിക്‌സഡ് ടീം ഇനത്തിൽ ശീതൾ ദേവിയും തോമൻ കുമാറും സ്വർണം നേടി. ഫൈനലിൽ ഇന്തോനീഷ്യയെയാണ് സഖ്യം തകർത്തത്. വനിതകളുടെ ഡിസ്കസ് ത്രോ എഫ് 54 വിഭാഗത്തിൽ സുവർണ രാജുവും സ്വർണം നേടി.
വനിതകളുടെ അമ്പെയ്ത്ത് ഡബ്ല്യു 1 വിഭാഗത്തിൽ വെള്ളി മെഡൽ നേടി ഇന്ത്യയ്ക്ക് ആദ്യ മെഡൽ സമ്മാനിച്ച് സ്വാതി ചൗധരി ചരിത്ര നേട്ടം കൈവരിച്ചു. വനിതകളുടെ വ്യക്തിഗത വിഭാഗം ഫൈനലിൽ ചൈനയോടാണ് തോറ്റത്. ഫൈനലിൽ ഒരു ഘട്ടത്തിൽ 4-2 എന്ന ലീഡ് നേടിയ ശേഷമാണ് പരാജയപ്പെട്ടത്.








0 comments