വനിതാ ഹോക്കി ലോകകപ്പ്: ചരിത്രനേട്ടം ലക്ഷ്യമിട്ട് ഇന്ത്യ, ഇംഗ്ലണ്ടിനെതിരെ പോരാട്ടം ഇന്ന്

ഇന്ത്യൻ ഹോക്കി ടീം| Photo: Hockey India
ലണ്ടൻ : വനിതാ ഹോക്കി ലോകകപ്പിൽ ചരിത്രനേട്ടം ലക്ഷ്യമിട്ട് ടീം ഇന്ത്യ. ഗ്രൂപ്പ് ഘട്ടത്തിലെ നിർണായക പോരാട്ടത്തിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ. മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞാൽ ചരിത്രത്തിലദ്യമായി ഗ്രൂപ്പ് ചാമ്പ്യന്മാരായി അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ ഇന്ത്യയ്ക്ക് സാധിക്കും. നെതർലൻഡ്സിലെ അംസ്റ്റൽവീനിലെ വാഗ്നർ സ്റ്റേഡിയത്തിൽ വൈകിട്ട് 6:30 നാണ് മത്സരം.
ഒളിമ്പിക് വെള്ളി മെഡൽ ജേതാക്കളായ ചൈനയെ സമനിലയിൽ തളയ്ക്കുകയും സൗത്ത് ആഫ്രിക്കയെ 6-1 എന്ന മികച്ച മാർജിനിൽ തകർക്കുകയും ചെയ്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ലോകകപ്പ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച വിജയമാണിത്. ഇംഗ്ലണ്ടിനെതിരെ സമനില വഴങ്ങിയാലും ഇന്ത്യയ്ക്ക് അടുത്ത ഘട്ടത്തിലേക്ക് കടക്കാം. എന്നാൽ പാരായജപ്പെട്ടാൽ ടൂർണമെന്റിലെ തുടർന്നുള്ള സാധ്യതകളെ പ്രതികൂലമായി ബാധിക്കും.
ലോക റാങ്കിങിൽ മുന്നിലുള്ള ഇംഗ്ലണ്ടിനെതിരെ കരുതലോടെ കളിക്കേണ്ടതുണ്ടെന്ന് പരിശീലകൻ ജോർഡ് മരീനെ പറഞ്ഞു. 2020 ടോക്കിയോ ഒളിമ്പിക്സിൽ നാലാം സ്ഥാനത്തെത്തിയ ടീം ഇത്തവണ ലോകകപ്പ് വേദിയിൽ ഒരു പടി കൂടി മുന്നോട്ട് കടന്ന് മെഡൽ നേടുമെന്ന പ്രതീക്ഷയിലാണ് ക്യാപ്റ്റൻ സവിത പുനിയ. പുരുഷ ഹോക്കി ടീമിന്റെ വലിയ പാരമ്പര്യ തണലിൽ നിന്ന് മാറി സ്വന്തമായൊരു ചരിത്രം രചിക്കാനുള്ള സുവർണ്ണ അവസരമാണ് ഇന്ത്യൻ വനിതാ ടീമിന് മുന്നിലുള്ളത്.










0 comments