ഐസിഎഫ് സലാല റീജണൽ ജനസഭ

സലാല : സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഭരണഘടന മൂല്യങ്ങളും പൗരബോധവും ചർച്ചചെയ്ത് ഐസിഎഫ് സലാല റീജണൽ ജനസഭ സംഘടിപ്പിച്ചു. സലാല മ്യൂസിക് ഹാളിൽ നടന്ന ചടങ്ങ് കെഎംസിസി പ്രസിഡന്റ് വി പി അബ്ദുൾ സലാം ഉദ്ഘാടനം ചെയ്തു. ഐസിഎഫ് റീജണൽ പ്രസിഡന്റ് നാസർ ലത്തീഫി അധ്യക്ഷനായി. ഇന്ത്യൻ എംബസി കോൺസുലർ ഏജന്റ് ഡോ. കെ സനാതനൻ അതിഥിയായി.
"യങ് ഇന്ത്യ സ്ട്രോങ് ഡെമോക്രസി' എന്ന പ്രമേയത്തിലായിരുന്നു പരിപാടി. റീജണൽ സനറ്റ് മെമ്പർ നാസറുദ്ദീൻ സഖാഫി, ഐസിഎഫ് ദാഇ ശറഫുദദീൻ സഖാഫി, വിവിധ പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ച് കൃഷ്ണദാസ് പട്ടാമ്പി, ഹരികുമാർ, ശ്യാം, ഇബ്രാഹിം വേളം, സുഹൈൽ ശാമിൽ ഇർഫാനി, നസീർ ബാബു എന്നിവർ സംസാരിച്ചു. റീജണൽ സെക്രട്ടറി മുഹമ്മദ് റഫീഖ് ചാവക്കാട് സ്വാഗതവും മീഡിയ സെക്രട്ടറി നസീർ ഹാജി കുറ്റ്യാടി നന്ദിയും പറഞ്ഞു.









0 comments