ad
Deshabhimani

കേളിക്ക് പുതിയ ഏരിയാ കമ്മിറ്റി; ഷിമേസി ഏരിയ നിലവിൽ വന്നു

keli shimesi
വെബ് ഡെസ്ക്

Published on Aug 20, 2026, 02:00 PM | 2 min read

റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ പതിനാറാമത് ഏരിയാ കമ്മിറ്റിയായി ഷിമേസി ഏരിയ നിലവിൽ വന്നു. ബത്ത ലൂഹാ ഓഡിറ്റോറിയത്തിൽ നടന്ന ഏരിയാ കൺവെൻഷനിലാണ് പുതിയ ഏരിയാ കമ്മിറ്റി രൂപീകരിച്ചത്. ഏരിയാ ആക്ടിങ് പ്രസിഡന്റ് ഹുസൈൻ അധ്യക്ഷനായ കൺവെൻഷൻ കേളി രക്ഷാധികാരി സമിതി അംഗം സെബിൻ ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം അരുൺ കുമാർ ആമുഖ പ്രസംഗം നടത്തി. ഏരിയാ കമ്മിറ്റി അംഗം മൻസൂർ അലി അനുശോചന പ്രമേയം അവതരിപ്പിച്ചു.


ബത്ത ഏരിയാ സെക്രട്ടറി ഷഫീഖ് അങ്ങാടിപ്പുറം പ്രവർത്തന റിപ്പോർട്ടും കേളി ട്രഷറർ മധു ബാലുശ്ശേരി സംഘടനാ റിപ്പോർട്ടും ഏരിയാ ട്രഷറർ സലീം മടവൂർ വരവ്- ചെലവ് കണക്കും അവതരിപ്പിച്ചു. റിപ്പോർട്ടുകളിന്മേലുള്ള ചർച്ചകൾക്ക് ഏരിയാ സെക്രട്ടറി ഷഫീഖ് അങ്ങാടിപ്പുറം, ട്രഷറർ സലീം മടവൂർ, കേളി ആക്ടിങ് സെക്രട്ടറി ഷാജി റസാഖ്, രക്ഷാധികാരി സമിതി അംഗം പ്രഭാകരൻ കണ്ടോന്താർ എന്നിവർ മറുപടി പറഞ്ഞു.


പുതിയ ഏരിയാ കമ്മിറ്റി അംഗങ്ങളുടെ പാനൽ ഏരിയാ സെക്രട്ടറി ഷഫീഖ് അങ്ങാടിപ്പുറം അവതരിപ്പിച്ചു. ബത്ത രക്ഷാധികാരി സെക്രട്ടറി മോഹൻദാസ് ബത്ത ഏരിയാ ഭാരവാഹികളെയും മർഗ്ഗബ് രക്ഷാധികാരി സെക്രട്ടറി അനിൽ അറക്കൽ ഷിമേസി ഏരിയാ ഭാരവാഹികളെയും പ്രഖ്യാപിച്ചു.


കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, കേളി പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്, രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ, വൈസ് പ്രസിഡന്റുമാരായ രാമകൃഷ്ണൻ ധനുവച്ചപുരം, റഫീഖ് ചാലിയം, ജോയിന്റ് സെക്രട്ടറി രജീഷ് പിണറായി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ബിജു തായമ്പത്ത്, സിജിൻ കൂവള്ളൂർ എന്നിവർ സംസാരിച്ചു.


ബത്ത ഏരിയാ ഭാരവാഹികൾ


ഫക്രുദീൻ (പ്രസിഡന്റ്), ഹുസൈൻ, മുജീബ് (വൈസ് പ്രസിഡന്റുമാർ), ഷഫീഖ് അങ്ങാടിപ്പുറം (സെക്രട്ടറി), സൗബിഷ്, ധനേഷ് (ജോയിന്റ് സെക്രട്ടറിമാർ), സുധീഷ് തറോൾ (ട്രഷറർ), ജയകുമാർ പുഴക്കൽ (ജോയിന്റ് ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. അരുൺ, അബ്ദുറഹ്മാൻ, അജിത് ഖാൻ, റിംഷാദ്, പ്രവീൺ കുമാർ, അനിൽ ചിറക്കൽ, ഷഫീഖ് മഞ്ചേരി, നൗഫൽ, സജി മത്തായി, ഷാഫി എന്നിവരാണ് മറ്റ് കമ്മിറ്റി അംഗങ്ങൾ.


ഷിമേസി ഏരിയാ ഭാരവാഹികൾ


വിനോദ് കുമാർ (പ്രസിഡന്റ്), ബിജു ഉള്ളാട്ടിൽ, സലീം അംലാദ് (വൈസ് പ്രസിഡന്റുമാർ), സലീം മടവൂർ (സെക്രട്ടറി), അനസ്, മേൽബിൻ (ജോയിന്റ് സെക്രട്ടറിമാർ), സിജിൻ കൂവള്ളൂർ (ട്രഷറർ), ജ്യോതിഷ് (ജോയിന്റ് ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു. രാജേഷ് ചാലിയാർ, മുജീബ്, മോഹൻ കുമാർ, ശ്രീനാഥ്, ഷൈൻ ദേവ്, പ്രമോദ്, സഫറുള്ള എന്നിവർ കമ്മിറ്റി അംഗങ്ങളാണ്. ബത്ത ഏരിയാ കമ്മിറ്റി അംഗം അജിത് ഖാൻ സ്വാഗതവും സലീം മടവൂർ നന്ദിയും പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home