ad
Deshabhimani

എംഡിഎംഎ പണമിടപാട് കേസ്: രണ്ട് അധ്യാപികമാരെ കസ്‌റ്റഡിയിൽ വിട്ടു

mdma case teacher.jpg

നീഷ്മ, കീർത്തന, കാവ്യ

വെബ് ഡെസ്ക്

Published on Aug 20, 2026, 02:18 PM | 1 min read

വടകര: അധ്യാപികമാർ പ്രതികളായ എംഡിഎംഎ പണമിടപാട് കേസിൽ റിമാൻഡിൽ കഴിയുന്ന രണ്ട് പേരെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. പേരാമ്പ്ര ബിആർസിയിലെ സ്പെഷ്യലിസ്‌റ്റ് അധ്യാപികമാരായ കൂരാച്ചുണ്ട് സ്വദേശി കാവ്യ, ആവള കുട്ടോത്ത് സ്വദേശി നീഷ്മ എന്നിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യേണ്ട ആവശ്യത്തിനായി അന്വേഷണ സംഘം നൽകിയ ഹർജി പരിഗണിച്ചാണ് വടകര എൻഡിപിഎസ് കോടതി രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.


അഡീഷണൽ ഗവ. പ്ലീഡർ അഡ്വ. ഇ വി ലിജീഷ് മുഖേനയാണ് കഴിഞ്ഞ ദിവസം കസ്റ്റഡി അപേക്ഷ നൽകിയത്. പ്രതികളെ ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്ത് വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിൻ്റ തീരുമാനം. കേസിൽ ആദ്യം അറസ്റ്റിലായ കീർത്തനയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക ഇടപാട് കേസിലെ മുഖ്യ പ്രതിയായ വയനാട് സ്വദേശിയെ പിടികൂടാൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പൊലീസ് അറസ്റ്റ് ചെയ്ത്. റിമാണ്ടിൽ കഴിയുന്ന ഇരിട്ടി സ്വദേശി ജിജിൻ കുര്യാക്കോസിനെ പയ്യോളി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ കഴിഞ്ഞ ദിവസം പൊലീസ് പ്രതി ചേർത്തിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home