ad
Deshabhimani

കെസിഎൽ: തൃശൂർ ടൈറ്റൻസിനെതിരെ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിന് മികച്ച തുടക്കം

Kcl

ടീം കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസ്| Photo: Kcl.com

വെബ് ഡെസ്ക്

Published on Aug 20, 2026, 03:15 PM | 1 min read

തിരുവനന്തപുരം : കേരള ക്രിക്കറ്റ് ലീഗിലെ ആദ്യ മത്സരത്തിൽ തൃശൂർ ടൈറ്റൻസിനെതിരെ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിന് തകർപ്പൻ തുടക്കം. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത കാലിക്കറ്റ് പവർപ്ലേ പൂർത്തിയാകുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 49 റൺസ് എന്ന നിലയിലാണ്.


ഓപ്പണർ വരുൺ നായനാരുടെ (0) വിക്കറ്റ് മത്സരത്തിന്റെ തുടക്കത്തിൽ തന്നെ (0.2 ഓവറിൽ) നഷ്ടമായെങ്കിലും തുടർന്നുവന്ന അരവിന്ദ് കെ.=എസും ക്യാപ്റ്റൻ രോഹൻ കുന്നുമ്മലും ചേർന്ന് കാലിക്കറ്റിനെ മത്സരത്തിലേക്ക് ശക്തമായി തിരികെ കൊണ്ടുവരികയായിരുന്നു. നിലവിൽ രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 5.3 ഓവറിൽ 49 റൺസിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി.


വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത രോഹൻ കുന്നുമ്മൽ 15 പന്തിൽ രണ്ട് സിക്സറുകളും രണ്ട് ഫോറുകളുമടക്കം 27 റൺസോടെയും, അരവിന്ദ് കെഎസ് 18 പന്തിൽ 4 ഫോറുകളോടെ 20 റൺസോടെയും ക്രീസിലുണ്ട്. തൃശൂരിനായി ആനന്ദ് ജോസഫ് ഒരു വിക്കറ്റ് വീഴ്ത്തി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home