ad
Deshabhimani

ഇന്ത്യക്ക്‌ നിരാശ; ധ്രുവ്‌ കപില– ടാനിഷ സഖ്യത്തിന് തോൽവി

 Dhruv Kapila.jpg
വെബ് ഡെസ്ക്

Published on Aug 20, 2026, 03:51 PM | 1 min read

ന്യൂഡൽഹി: ലോക ബാഡ്‌മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക്‌ നിരാശ. മിക്‌സഡ്‌ ഡബിൾസ് പ്രീക്വാർട്ടിൽ ധ്രുവ്‌ കപില–ടാനിഷ ക്രസ്‌റ്റോ സഖ്യം തോറ്റ് പുറത്തായി. ചൈനയുടെ ചെന്ന് -ഗൊവോ സഖ്യത്തിനോട് നേരിട്ടുള്ള സെറ്റുകൾക്കാണ് തോറ്റത്. സ്കോർ: 21-16, 21-5.


അതേസമയം വനിതാ ഡബിൾസിൽ ഇന്ത്യയുടെ ട്രീസ ജോളി - ഗായത്രി ഗോപീചന്ദ് ക്വർട്ടറിൽ പ്രവേശിച്ചു. ജപ്പാന്റെ ശക്തരായ ഏഴാം സീഡ് താരം ജോഡിയായ റിൻ ഇവാ നാഗ - കീ നകനിഷി സഖ്യത്തെ അട്ടിമറിച്ചാണ് മുന്നേറ്റം.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home