ad
Deshabhimani

മണ്ണിൽ ചവിട്ടില്ല, പരവതാനി വേണം! കാറിൽ നിന്നിറങ്ങാതെ മന്ത്രി കെ എം ഷാജി; പിന്നാലെ കുടുംബശ്രീയെ അധിക്ഷേപവും

k m shaji
വെബ് ഡെസ്ക്

Published on Aug 20, 2026, 03:44 PM | 1 min read

ആലപ്പുഴ: പരവതാനി വിരിക്കാത്തതിനാൽ കാറിൽ തന്നെയിരുന്ന് മുസ്ലിം ലീഗ് നേതാവും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമായ കെ എം ഷാജി. രാവിലെ ആലപ്പുഴയിലാണ് നാടകീയ സംഭവങ്ങൾ. ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ച കുടുംബശ്രീ സംസ്ഥാന വിപണമേളയുടെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് പരവതാനി വിരിക്കാതിരുന്നതിനെ തുടർന്ന് മന്ത്രി കാറിന് പുറത്തേക്ക് ഇറങ്ങാതിരുന്നത്.


രാവിലെ പത്തു മണിയോടെയാണ് സംഭവം. പരിപാടിക്കെത്തിയ മന്ത്രി, റോഡിൽ നിന്നും മണ്ണിലൂടെ നടന്ന് വേദിയിലേക്ക് എത്താൻ കഴിയില്ലെന്ന് പറഞ്ഞ് കാറിൽ നിന്നിറങ്ങാൻ കൂട്ടാക്കിയില്ല. തുടർന്ന് സംഘാടകർ തിടുക്കപ്പെട്ട് പരവതാനിയൊരുക്കിയ ശേഷമാണ് മന്ത്രി വേദിയിലേക്ക് കടക്കാൻ തയ്യാറായത്.


വേദിയിലെത്തിയ ശേഷമാകട്ടെ, നാടിന്റെ കരുത്തായ കുടുംബശ്രീ പ്രവർത്തകർക്ക് നേരെ അധിക്ഷേപപരാമർശവുമായി മന്ത്രി രംഗത്തെത്തി. മന്ത്രിമാരുടെ "അളിഞ്ഞ പ്രസംഗം" കേൾക്കാനും വേദി നിറയ്ക്കാനുമല്ല കുടുംബശ്രീക്കാർ പോയിരിക്കേണ്ടതെന്നായിരുന്നു വകുപ്പ് മന്ത്രി കൂടിയായ കെ എം ഷാജിയുടെ താക്കീത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home