'ഖലീഫ' തീയേറ്ററുകളിൽ; ഗംഭീര പ്രകടനവുമായി പൃഥ്വിരാജ്, ഞെട്ടിച്ച് മോഹൻലാലിന്റെ മാസ്സ് കാമിയോ

കൊച്ചി : പൃഥ്വിരാജ് - വൈശാഖ് - ജിനു എബ്രഹാം കൂട്ടുകെട്ടിലൊരുങ്ങിയ മാസ് എന്റർടെയ്നർ 'ഖലീഫ' ഇന്ന് തീയേറ്ററുകളിലെത്തി. ആദ്യ പ്രദർശനം കഴിയുമ്പോൾ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. 'മാമ്പറയ്ക്കൽ ആമിർ അലി' എന്ന കഥാപാത്രമായി പൃഥ്വിരാജിന്റെ കിടിലൻ മേക്കോവറും ആക്ഷൻ രംഗങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം.
മാമ്പറയ്ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നത് പ്രേക്ഷകർക്ക് വലിയ സർപ്രൈസായി. ഈ കഥാപാത്രത്തെ കേന്ദ്രീകരിച്ച് രണ്ടാം ഭാഗത്തിൽ മോഹൻലാൽ നായകനായെത്തുമെന്നാണ് സൂചന. ജേക്സ് ബിജോയ് ഒരുക്കിയ പശ്ചാത്തല സംഗീതത്തിനും മികച്ച കയ്യടിയാണ് തീയേറ്ററുകളിൽ ലഭിക്കുന്നത്.
ബോളിവുഡ് താരം നീൽ നിതിൻ മുകേഷ്, തെലുങ്ക് താരം മാളവിക ശർമ്മ എന്നിവരുടെ മലയാള അരങ്ങേറ്റ ചിത്രം കൂടിയാണിത്. ഇന്ദ്രൻസ്, രഞ്ജി പണിക്കർ, മോഹിനി, സഞ്ജു ശിവറാം, ഷമ്മി തിലകൻ തുടങ്ങിയ വൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ജിനു ഇന്നോവേഷന്റെ ബാനറിൽ ജിനു എബ്രഹാമും സൂരജ് കുമാറും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഖലീഫ ബോക്സ് ഓഫീസിൽ തരംഗമാകുമെന്നാണ് ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്.










0 comments