പ്രധാനമന്ത്രിയെ വിമർശിച്ചു; മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി അറസ്റ്റിൽ

കോഴിക്കോട് : പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമർശിച്ചെന്ന കേസിൽ മേക്കപ്പ് ആർട്ടിസ്റ്റ് ജാൻമണി അറസ്റ്റിൽ. കോഴിക്കോട് സിറ്റി സൈബർ പൊലീസാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയയ്ക്കും. മഹിളാ മോർച്ച നൽകിയ പരാതിയിലാണ് നടപടി. ജാൻമണിയെയും പോസ്റ്റ് ഷെയർ ചെയ്ത മറ്റൊരാളെയും നോട്ടീസ് നൽകി വിളിച്ചുവരുത്തിയിരുന്നു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഡൽഹിയിൽ നീറ്റ് പരീക്ഷ ക്രമക്കേടിന്റെ ഭാഗമായി നടത്തിയ സിജെപി സമരത്തെപ്പറ്റിയുള്ള പരാമർശങ്ങൾക്കിടെയാണ് പ്രധാനമന്ത്രിയെ അവഹേളിച്ചെന്നു കാണിച്ച് ജാൻമണിക്കെതിരെ കേസ് നൽകിയത്. ഡൽഹിയിൽ സമരത്തിൽ പങ്കെടുത്ത് തിരിച്ചെത്തിയ ശേഷം കൊച്ചിയിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ജാൻമണി പ്രധാനമന്ത്രിയെപ്പറ്റി പറയുന്നത്. പ്രതികരണം വിവാദമായതോടെ തന്റെ ഭാഷാപരമായ പരിമിതികൾ ചൂണ്ടിക്കാട്ടി ജാൻമണി ഇൻസ്റ്റഗ്രാമിൽ ക്ഷമാപണ വീഡിയോ പങ്കുവച്ചിരുന്നു.










0 comments