ജാതി അധിക്ഷേപത്തിനിരയായപ്പോൾ കോൺഗ്രസിൽനിന്ന് പിന്തുണ ലഭിച്ചില്ല; വികാരാധീനനായി ഖാർഗെ

മല്ലികാർജുൻ ഖാർഗെ
ന്യൂഡൽഹി: ഹിന്ദുത്വവാദികളിൽനിന്നുണ്ടായ ജാതി അധിക്ഷേപത്തിൽ സ്വന്തം പാർടിയിൽനിന്ന് പിന്തുണ ലഭിച്ചില്ലെന്ന് കോൺഗ്രസ് അധ്യക്ഷനും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ. ഡൽഹിയിൽ ചേർന്ന കോൺഗ്രസ് വർക്കിങ് കമ്മിറ്റി (സിഡബ്ല്യുസി) യോഗത്തിലാണ് മുതിർന്ന നേതാക്കൾക്ക് മുന്നിൽ വികാരാധീനനായി ഖർഗെ തന്റെ വിഷമം തുറന്നുപറഞ്ഞത്.
നേതാക്കളുടെ പേരെടുത്ത് പറയാതെയായിരുന്നു ഖാർഗെയുടെ വിമർശനം. അധിക്ഷേപമുണ്ടായപ്പോൾ പാർടി നേതാക്കൾ മൗനംപാലിച്ചു. പരസ്യമായി പിന്തുണ പ്രഖ്യാപിക്കാൻ പലരും തയ്യാറായില്ലെന്നും ഖാർഗെ യോഗത്തിൽ പറഞ്ഞു.
ആഗസ്ത് എട്ടിന് ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിലാണ് സംഘപരിവാർ അജണ്ടയുടെ ഭാഗമായി ‘ശുദ്ധീകരണം’ നടത്തിയത്. ദളിത് വിഭാഗക്കാരനായ നേതാവ് പ്രസംഗിച്ച വേദി ‘അശുദ്ധ’മായെന്ന് പ്രചരിപ്പിച്ച് ശ്രീരാം സേന എന്ന ഹിന്ദുത്വസംഘടനയാണ് ചാണകം തളിച്ച് ‘ശുദ്ധീകരണം’ നടത്തിയത്.










0 comments