print edition ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് അരങ്ങേറും; ഇന്ന് ടെക്‌ബോൾ

ടെക്‌നിക്കൽ ഡയറക്ടർ നിഹാർ ഷായ്‌ക്കൊപ്പം (നടുവിൽ) ടെക്‌ബോൾ താരങ്ങളായ അനസ് ബെയ്‌ഗ്, ക്വിംസി ഡിസൂസ, ഡെക്ലൻ ഗൊൺസാൽവസ്
നഗോയ: ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇന്ന് അരങ്ങേറും. അത്ര പരിചിതമല്ലാത്ത ‘ടെക്‌ബോൾ’ മത്സരമാണ്. ഫുട്‌ബോളും ടേബിൾടെന്നീസും ചേർന്ന മത്സരമെന്ന് പറയാം. മൂന്ന് പേരാണ് പങ്കെടുക്കുന്നത്. ഇന്ന് രാവിലെ പത്തിന് പുരുഷ ഡബിൾസ് യോഗ്യതാറൗണ്ടിൽ മുഹമ്മദ് അനസ് ഇമ്രാൻ ബെയ്ഗ് –ഡെക്ലൻ മാർഷൽ ഗൊൺസാൽവസ് സഖ്യം മത്സരിക്കും. നാളെ വനിതാ സിംഗിൾസിൽ ക്വിംസി ഡിസൂസയുണ്ട്. മിക്‌സഡ് ഡബിൾസിൽ അനസും ക്വിംസിയും മത്സരിക്കും.
വനിതാ ക്രിക്കറ്റിൽ നാളെ ഇന്ത്യ–ജപ്പാൻ ക്വാർട്ടർ ഫൈനലാണ്. രാവിലെ 10.30നാണ് ട്വന്റി20 മത്സരം. സോഫ്‌റ്റ് ടെന്നീസിലും ഇന്ത്യൻ സാനിധ്യമുണ്ട്.










0 comments