കോൺഗ്രസ് നേതാവ് ഉൾപ്പെട്ട സംഘം മർദിച്ച യുവാവ് ആശുപത്രിയിൽ

അമ്പലപ്പുഴ
അയൽക്കൂട്ടത്തിലെ സാമ്പത്തികതർക്കത്തെത്തുടർന്ന് കോൺഗ്രസ് നേതാവും സംഘവും യുവാവിനെ മർദിച്ചെന്ന് പരാതി. പുന്നപ്ര വടക്ക് പഞ്ചായത്ത് പനഞ്ചിക്കൽ വീട്ടിൽ വി വിമൽകുമാർ(46)ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. സമീപവാസിയും അയൽക്കൂട്ട അംഗവുമായ കോൺഗ്രസ് നേതാവും മറ്റ് രണ്ടുപേരും മർദിച്ചെന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. കപ്പക്കട ജങ്ഷന് സമീപം സബർമതി എന്ന പേരിൽ പ്രവർത്തിക്കുന്ന അയൽക്കൂട്ടത്തിലാണ് തർക്കം. തിങ്കൾ രാവിലെ ഏഴോടെ വിമലിന്റെ വീട്ടിലെത്തിയ സംഘം വാക്കേറ്റത്തിലേർപ്പെടുകയും അക്രമത്തിന് മുതിരുകയുമായിരുന്നു. തടസംപിടിക്കാനെത്തിയ വിമലിന്റെ ഭാര്യയെയും സംഘം മർദിച്ചതായി പറയുന്നു. ഭാര്യ വ്യാഴാഴ്‌ച ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുമെന്നും വിമൽ പറഞ്ഞു. എന്നാൽ അയൽക്കൂട്ടത്തിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചഘട്ടത്തിൽ വിമൽകുമാർ സാമ്പത്തിക തിരിമറിചെയ്‌തെന്നും അതേക്കുറിച്ച് സംസാരം മാത്രമാണ് ഉണ്ടായതെന്നുമാണ് എതിർഭാഗം പറയുന്നത്.










0 comments