ad
Deshabhimani

കൂത്താട്ടുകുളത്ത്‌ 
തെരുവുനായശല്യം രൂക്ഷം

Stray dog ​​menace

കൂത്താട്ടുകുളം സ്വകാര്യബസ് സ്റ്റാൻഡിനു സമീപം കൂട്ടമായെത്തിയ തെരുവുനായകൾ

വെബ് ഡെസ്ക്

Published on Sep 17, 2026, 02:01 AM | 1 min read

കൂത്താട്ടുകുളം

യാത്രക്കാർക്ക്‌ ഭീഷണിയായി നഗരത്തിൽ തെരുവുനായ്ക്കളുടെ അഴിഞ്ഞാട്ടം. കെഎസ്ആർടിസി സ്റ്റാൻഡ്‌, സ്വകാര്യ ബസ് സ്റ്റാൻഡ്‌, മാർക്കറ്റ്, ഗവ.ആശുപത്രി തുടങ്ങി മിക്കയിടങ്ങളും തെരുവുനായകളുടെ വിഹാരകേന്ദ്രമായി.


കഴിഞ്ഞമാസം ചെള്ളക്കപ്പടി നടത്തിപറമ്പ് ഭാഗത്ത് കൊച്ചുപറമ്പിൽ ബിജുവിന്റെ രണ്ടാടുകളെ തെരുവുനായ്ക്കൾ കടിച്ചുകൊന്നു. കൂത്താട്ടുകുളം ഗവ.ആശുപത്രിയിൽ നഴ്സിനെ തെരുവുനായ കടിച്ചു പരിക്കേൽപ്പിച്ചു. നഗരസഭ കൗൺസിലറുടെ മൂന്നാടുകൾ തെരുവുനായ്ക്കളുടെ അക്രമത്തിൽ ചത്തു.


കടിയേറ്റാൽ കൂത്താട്ടുകുളം ഗവ.ആശുപത്രിയിൽ വാക്സിനേഷൻ സൗകര്യം ഇല്ല. പണ്ടപ്പിള്ളി ഗവ. ആശുപത്രിയിലാണ് പലരും ചികിത്സ തേടിയത്. തെരുവുനായ ശല്യത്തിൽ നിരവധി പരാതി ഉയർന്നിട്ടും നഗരസഭ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home