ad
Deshabhimani

മുത്തശ്ശൻ മുത്തശ്ശി ദിനം 
ഗ്രാൻഡാക്കി കുട്ടികൾ

പൊന്നാട് അൽഹിദായ പബ്ലിക് സ്‌കൂൾ മുത്തച്ഛൻ –- മുത്തശ്ശി ദിനത്തിൽ സംഘടിപ്പിച്ച സംഗമം ചെയർമാൻ എ മുഹമ്മദ്കുഞ്ഞ്  ഉദ്ഘാടനംചെയ്യുന്നു

പൊന്നാട് അൽഹിദായ പബ്ലിക് സ്‌കൂൾ മുത്തച്ഛൻ –- മുത്തശ്ശി ദിനത്തിൽ സംഘടിപ്പിച്ച സംഗമം ചെയർമാൻ എ മുഹമ്മദ്കുഞ്ഞ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Sep 17, 2026, 01:54 AM | 1 min read

മണ്ണഞ്ചേരി

മുത്തച്ഛൻ –മുത്തശ്ശി ദിനത്തിൽ പൊന്നാട് അൽഹിദായ പബ്ലിക് സ്കൂളിൽ ഇവരുടെ സംഗമം ഒരുക്കി. സ്‌കൂളിലെ വിദ്യാർഥികളുടെ മുത്തച്ഛൻമാരെയും മുത്തശ്ശിമാരെയും ഒരുമിച്ച് പങ്കെടുപ്പിച്ചാണ് സ്‌നേഹവും ഓർമകളും നിറഞ്ഞൊരു സുന്ദരദിനമാക്കി ആഘോഷിച്ചത്. ​മുത്തശി – മുത്തശ്ശന്മാർ തങ്ങളുടെ ജീവിതാനുഭവങ്ങളും കഴിവുകളും കുട്ടികളുമായി പങ്കുവച്ചതോടൊപ്പം വിനോദകരമായ കളികളിലും ആവേശത്തോടെ പങ്കെടുത്തു. കുട്ടികൾ തയ്യാറാക്കിയ ആശംസാ കാർഡുകൾ ഇവർക്ക് സമ്മാനിച്ചു. എഴുപതുകളിലെ മധുരപലഹാരങ്ങൾ തനിമ നഷ്‌ടപ്പെടാതെ ഒരുക്കിയ “മധുര പീടിക”യും ശ്രദ്ധേയമായി. സംഗമം ചെയർമാൻ എ മുഹമ്മദ്കുഞ്ഞ് ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ്‌ തൻസിൽ അധ്യക്ഷനായി. മാനേജർ ആസിഫ് അലി, പ്രിൻസിപ്പൽ ജെനി ജോൺ, ഷാജി റെഡ്‌മാർക്ക്, സജ്ന, റോഷി, നൗറിൻ, പ്രൈമറി കോ–ഓർഡിനേറ്റർ പാർവതി രാധാകൃഷ്‌ണൻ, വിദ്യാർഥികളായ സിദാൻ മുഹമ്മദ്, ഫാത്തിമത്ത്‌ റസാന എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home