ad
Deshabhimani

പായിപ്ര പഞ്ചായത്തിൽ
 വൻതോതിൽ മണ്ണെടുപ്പ്

Soil extraction

പായിപ്ര പഞ്ചായത്തിൽ തൃക്കളത്തൂരിൽ നടക്കുന്ന മണ്ണെടുപ്പ്

വെബ് ഡെസ്ക്

Published on Sep 17, 2026, 01:57 AM | 1 min read

മൂവാറ്റുപുഴ​


പായിപ്ര പഞ്ചായത്തിലെ തൃക്കളത്തൂരിൽ വൻതോതിൽ മണ്ണെടുത്ത് നീക്കുന്നതിനെതിരെ പരാതി. 23–-ാം വാർഡിൽ എല്ലുപൊടി കമ്പനി റോഡിന് സമീപം വ്യക്തിയുടെ സ്ഥലത്തുനിന്നാണ് മണ്ണെടുക്കലും പാറ പൊട്ടിക്കലും ദിവസങ്ങളായി തുടരുന്നത്. ഭരണ സ്വാധീനം ഉപയോഗിച്ചാണ് മണ്ണ് കടത്ത്.


പ്രദേശത്ത് പരിസ്ഥിതി ആഘാത പഠനം നടത്താതെയാണ് മണ്ണെടുക്കൽ നടത്തുന്നതെന്ന്‌ നാട്ടുകാർ പറഞ്ഞു. ഇത് സമീപത്തെ മുല്ലശ്ശേരി മലയ്ക്ക് ഭീഷണിയാകും. മണ്ണെടുപ്പിനെതിരെ പരിസ്ഥിതി സംഘടന ഗ്രീൻ പീപ്പിൾ പരാതി നൽകി. രണ്ടുവർഷം മുമ്പ് ഇവിടെ ഖനനം നിരോധിച്ചതാണ്.

മുല്ലശ്ശേരി മലയുടെ മുകളിൽ മുമ്പ് വിള്ളലുണ്ടായ ശേഷം നാട്ടുകാർ അപകട ഭീതിയിലാണ്.


ഒരാഴ്ചയായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നിരവധി ടോറസുകളിലാണ് മണ്ണ് എടുത്ത് കടത്തുന്നത്. ടോറസുകൾ ഓടി ഗ്രാമീണ റോഡുകൾ തകരുന്ന സ്ഥിതിയാണ്. കോൺഗ്രസും മുസ്ലിം ലീഗും ഭരിയ്ക്കുന്ന പായിപ്ര പഞ്ചായത്തിൽ എം സി റോഡിന്‌ സമീപത്തുൾപ്പെടെ വിവിധ സ്ഥലങ്ങളിലാണ്‌ മണ്ണെടുപ്പ്. നിയമാനുസൃത രേഖകളുണ്ടാക്കി അതിൽ കൂടുതൽ മണ്ണ് കടത്തുന്നുവെന്നും നാട്ടുകാർ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home