കന്നി 20 പെരുന്നാളിന്റെ വിളംബരഘോഷയാത്ര നടത്തി

കന്നി 20 പെരുന്നാളിനോടനുബന്ധിച്ച് നടന്ന വിളംബരഘോഷയാത്ര ഹൈറേഞ്ച് മേഖലാ മെത്രാപോലീത്ത ഡോ. ഏലിയാസ് മോർ അത്താനാസിയോസ് ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്യുന്നു
കോതമംഗലം
മാർതോമ ചെറിയപള്ളിയിൽ കന്നി 20 പെരുന്നാളിന് തുടക്കംകുറിച്ച് വിളംബരഘോഷയാത്ര നടത്തി. പള്ളിവാസലിലെ അള്ളാ കോവിലിൽനിന്ന് കോതമംഗലം മാർതോമ ചെറിയപള്ളിയിലേക്കായിരുന്നു ഘോഷയാത്ര. ഹൈറേഞ്ച് മേഖലാ മെത്രാപോലീത്ത ഡോ. ഏലിയാസ് മോർ അത്താനാസിയോസ് മെത്രാപോലീത്ത ഫ്ലാഗ് ഓഫ് ചെയ്തു. ഹൈറേഞ്ചിലെ വിവിധ പള്ളികൾ സന്ദർശിച്ചു.
കോതമംഗലം മുനിസിപ്പൽ ഓഫീസിനുമുന്നിൽ ഷിബു തെക്കുംപുറം എംഎൽഎ, ആന്റണി ജോൺ, ചെയർപേഴ്സൺ ഭാനുമതി രാജു, വൈസ് ചെയർമാൻ പ്രിൻസ് വർക്കി, പ്രതിപക്ഷ നേതാവ് സി പി എസ് ബാലൻ എന്നിവർചേർന്ന് സ്വീകരിച്ചു. പള്ളിയിൽ എത്തിയ ഘോഷയാത്രയെ മേഖലാ മെത്രാപോലീത്ത ഏലിയാസ് മോർ യൂലിയോസ് ആശീർവദിച്ചു.
വിളംബരഘോഷയാത്രയ്ക്ക് വികാരി ഫാ. സാജു ജോർജ്, സഹവികാരിമാരായ ഫാ. സിബി ഇടപ്പുളവൻ, ഫാ. എൽദോസ് ചെങ്ങമനാട്ട്, ട്രസ്റ്റിമാരായ ബേബി പാറേക്കര, ബിനോയ് മണ്ണഞ്ചേരി എന്നിവർ നേതൃത്വം നൽകി.










0 comments