പുരുഷ ക്രിക്കറ്റ് ടീമിൽ മാറ്റം
print edition വരുൺ പുറത്ത്, വിപ്രജ് ഏഷ്യൻ ഗെയിംസിന്

ന്യൂഡൽഹി: പരിക്കിടെ തുടർന്ന് സ്‌പിന്നർ വരുൺ ചക്രവർത്തി ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽനിന്ന് പുറത്ത്. യുവ ഓൾറൗണ്ടർ വിപ്രജ് നിഗമാണ് പകരക്കാരൻ. അഫ്‌ഗാനിസ്ഥാനുമായുള്ള ആദ്യ ട്വന്റി20ക്കിടെയാണ് വരുണിന് പരിക്കേറ്റത്. ഓൾറൗണ്ടർ നിതീഷ് റെഡ്ഡിയുമില്ല. സ്‌പിൻ ബൗളറായ ഇരുപത്തിരണ്ടുകാരൻ നിഗം ഇന്ത്യക്കായി ഇതുവരെ കളിച്ചിട്ടില്ല. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനായി കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുത്തു. ഏഷ്യൻ ഗെയിംസിൽ 24നാണ് ഇന്ത്യയുടെ ആദ്യ കളി. നേരിട്ട് ക്വാർട്ടറിലേക്ക് യോഗ്യത നേടി.










0 comments