ad
Deshabhimani

സൂര്യവംശി –സഞ്ജു ഓപ്പണിങ്ങിന്‌ സാധ്യത

print edition സമ്പൂർണ ജയത്തിനായി ഇന്ത്യ

ind vs afgan
avatar
റിതിൻ പ‍ൗലോസ്‌

Published on Sep 17, 2026, 01:54 AM | 1 min read

ന്യൂഡൽഹി: ഇന്ത്യയും അഫ്‌ഗാനിസ്ഥാനും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും. ന്യൂഡൽഹി അരുൺ ജെയ്‌റ്റ്‌ലി സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ്‌ കളി. ആദ്യ രണ്ട്‌ മത്സരത്തിലും ആധികാരിക ജയം നേടിയ ഇന്ത്യ പരമ്പര സ്വന്തമാക്കിയതാണ്‌.

രണ്ടാം മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട്‌ ബാറ്റിങ്ങും മൂന്നുവിക്കറ്റ്‌ വീഴ്‌ത്തിയ നിതീഷ്‌ കുമാർ റെഡ്ഡിയുടെ ബ‍ൗളിങ്ങും ഏഴുവിക്കറ്റ്‌ ജയമൊരുക്കി. സമ്പൂർണ ജയമാണ്‌ ഇന്ത്യയുടെ ലക്ഷ്യം. അയർലണ്ട്‌, ഇംഗ്ലണ്ട്‌ ടീമുകൾക്കെതിരെ പരന്പര നഷ്‌ടപ്പെട്ട ക്യാപ്‌റ്റൻ ശ്രേയസ്‌ അയ്യർക്ക്‌ അഫ്‌ഗാൻ പരമ്പര ആശ്വാസമാണ്‌.


ഓപ്പണറായ ക‍ൗമാര സൂപ്പർ താരം വൈഭവ്‌ സൂര്യവംശിക്ക്‌ ഇന്ന്‌ അവസരം ലഭിക്കും. സൂര്യവംശിയെത്തുമ്പോൾ സഞ്ജുവോ അഭിഷേക്‌ ശർമയോ വിശ്രമിക്കും. ഇടംകൈ–വലംകെൈ ഓപ്പണിങ്ങാണ്‌ തീരുമാനിക്കപ്പെടുന്നതെങ്കിൽ സൂര്യവംശി– സഞ്ജു കൂട്ടുകെട്ടാകും. ആദ്യ മത്സരത്തിൽ 10 റണ്ണുമായി നിറംമങ്ങിയ സഞ്ജു രണ്ടാം മത്സരത്തിൽ 22 പന്തിൽ 57 റണ്ണടിച്ചു. ഓപ്പണറായി ആയിരം റണ്ണും തികച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home