ad
Deshabhimani

അക്ഷര നിലാവ് സംഘടിപ്പിച്ചു

akshara nilavu
വെബ് ഡെസ്ക്

Published on Sep 17, 2026, 01:54 AM | 1 min read

മൂവാറ്റുപുഴ


ഗ്രന്ഥശാല ദിനാചരണത്തോടനുബന്ധിച്ച് കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറിയിൽ ‘അക്ഷര നിലാവ്’ ആഘോഷം സംഘടിപ്പിച്ചു. പരിസ്ഥിതി പ്രവർത്തക ബിജിലി പ്രബിൻ ഉദ്ഘാടനം ചെയ്തു. നിമ്ന വിജയിന്റെ ‘ഏറ്റവും പ്രിയപ്പെട്ട എന്നോട്’ പുസ്തകം അജ്ന തൊങ്ങനാലും ‘ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും’ പുസ്തകം ശ്രീകാന്ത് എസ് മോഹനനും കെ ആർ മീരയുടെ ‘ആരാച്ചാർ’ പുസ്തകം കെ എൻ സുജാതയും കിർഗിസ് എഴുത്തുകാരൻ ചിംഗിസ് ഐത്മാറ്റോവിന്റെ ‘ആദ്യത്തെ അധ്യാപകൻ’ പുസ്തകം മിനിമോൾ രാജീവും പരിചയപ്പെടുത്തി.


പുസ്തകശേഖരണം, അംഗത്വ വിതരണം, എഴുത്തുകാരും അധ്യാപകരും ചേർന്ന് അക്ഷരദീപം തെളിയിക്കൽ എന്നിവ നടത്തി. ലൈബ്രറി പ്രസിഡന്റ്‌ മിനിമോൾ രാജീവ് അധ്യക്ഷയായി. സെക്രട്ടറി തിലക് രാജ് മൂവാറ്റുപുഴ, വി കെ ബിജു, മദനമോഹനൻ എന്നിവർ സംസാരിച്ചു.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home