ad
Deshabhimani

print edition ചരിത്രത്തിലെ ആദ്യ നേട്ടം: സ്‌ക്വാഷ്‌ ലോക കിരീടം ഇന്ത്യക്ക്‌

Squash World Cup

സ്ക്വാഷ് ലോകകപ്പുമായി ഇന്ത്യൻ ടീം

വെബ് ഡെസ്ക്

Published on Dec 16, 2025, 12:36 AM | 1 min read

ചെന്നൈ : ചരിത്രത്തിലാദ്യമായി ഇന്ത്യക്ക്‌ സ്‌ക്വാഷ്‌ ലോകകപ്പ്‌. ഹോങ്കോങ്ങിനെ തോൽപ്പിച്ചാണ്‌ നേട്ടം. 2023ൽ വെങ്കലം നേടിയതായിരുന്നു ഇതിനുമുൻപുളള ഏറ്റവും മികച്ച പ്രകടനം. ഇക്കുറി ഒറ്റക്കളി പോലും തോൽക്കാതെയായിരുന്നു കുതിപ്പ്‌. ഫൈനലിൽ മൂന്ന്‌ ഗെയിം ജയിച്ചാണ്‌ കിരീടം നേടിയത്‌. ആദ്യ ഗെയിമിൽ റാങ്കിങ്ങിൽ ഏറെ മുന്നിലുള്ള ലീ കാ യിയെയാണ്‌ ജോഷ്‌ന ചിന്നപ്പ കീഴടക്കിയത്‌ (7–3, 2–7, 7–5, 7–1). പുരുഷ സിംഗിൾസിൽ അഭയ്‌ സിങ്‌ നേരിട്ടുള്ള ഗെയിമുകളിൽ അലെക്‌സ്‌ ലയുവിനെ (7–1, 7–4, 7–4) തോൽപ്പിച്ചു.

പതിനേഴുകാരി അനാഹത്‌ സിങ്‌ കിരീടം ഉറപ്പാക്കി. മൂന്നാം ഗെയിമിൽ ടൊമറ്റോ ഹോയെ (7–2, 7–2, 7–5) തകർത്തു. ഇതോടെ പുരുഷ സിംഗിൾസ്‌ ദേശീയ ചാന്പ്യൻ വെളവൻ സെന്തിൽകുമാറിന്‌ കളത്തിലിറങ്ങേണ്ടി വന്നില്ല. ഗ്രൂപ്പ്‌ ഘട്ടത്തിൽ സ്വിറ്റ്‌സർലൻഡിനെയും ബ്രസീലിനെയുമാണ്‌ തോൽപ്പിച്ചത്‌. ക്വാർട്ടറിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കിയപ്പോൾ സെമിയിൽ രണ്ട്‌ തവണ ജേതാക്കളായ ഇ‍ൗജിപ്‌തിനെ വീഴ്‌ത്തി.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home