കണ്ണൂരില്‍ 69കാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: കണ്ണൂരില്‍ ചിറക്കല്‍ ചിറയില്‍ 69കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. ചിറക്കൽ സ്വദേശിനി പുഷ്പജയാണ് മരിച്ചത്.
ഒരു വർഷം മുമ്പ് വാഹനാപകടത്തിൽ മരിച്ച സഹോദരന്റെ വേർപാടിൽ പുഷ്പജ കടുത്ത ദുഃഖത്തിലായിരുന്നെന്നാണ് പ്രാഥമിക വിവരം. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.
ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.









0 comments