ad
Deshabhimani

സിംബാബ്‌വെയെ തകർത്ത് ഇന്ത്യ; മൂന്നാം ട്വന്റി20യിൽ 35 റൺസ് വിജയം, പരമ്പര തൂത്തുവാരി

India

ടീം ഇന്ത്യ |Photo:BCCI

വെബ് ഡെസ്ക്

Published on Jul 26, 2026, 08:32 PM | 1 min read

ഹരാരെ : സിംബാബ്‌വെക്കെതിരായ ട്വന്റി 20 പരമ്പര തൂത്തുവാരി ഇന്ത്യ. ഹരാരെ സ്‌പോർട്‌സ് ക്ലബിൽ നടന്ന മൂന്നാം മത്സരത്തിൽ 35 റൺസിനാണ് ഇന്ത്യയുടെ വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുത്തപ്പോൾ, മറുപടി ബാറ്റിങിനിറങ്ങിയ സിംബാബ്‌വെക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുക്കാനേ സാധിച്ചുള്ളൂ.


49 പന്തിൽ 81 റൺസ് അടിച്ചുകൂട്ടിയ വൈഭവ് സൂര്യവംശിയുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ഓപ്പണർ അഭിഷേക് ശർമ (2) തുടക്കത്തിൽ തന്നെ പുറത്തായെങ്കിലും രണ്ടാം വിക്കറ്റിൽ ഒന്നിച്ച വൈഭവ് - ഇഷാൻ കിഷൻ (29) സഖ്യം 75 റൺസ് കൂട്ടിച്ചേർത്ത് ടീമിനെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. ക്യാപ്റ്റൻ ശ്രേയസ് അയ്യർ 27 റൺസും റിങ്കു സിങ് 25 റൺസും തിലക് വർമ 11 റൺസുമെടുത്ത് പിന്തുണ നൽകി. സിംബാബ്‌വെക്കായി ബ്രാഡ് ഇവാൻസ് രണ്ട് വിക്കറ്റ് നേടി.


193 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങിനിറങ്ങിയ സിംബാബ്‌വെ നിരയിൽ 43 പന്തിൽ 54 റൺസെടുത്ത് പുറത്താവാതെ നിന്ന റയാൻ ബേളാണ് ടോപ് സ്‌കോറർ. വെസ്ലി മാധെവെരെ (28), ബെൻ കറൻ (20), ഡിയോൺ മെയേഴ്‌സ് (19), ബ്രാഡ് ഇവാൻസ് (14) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മയങ്ക് യാദവും രണ്ട് പേരെ പുറത്താക്കിയ യാഷ് താക്കൂറുമാണ് സിംബാബ്‌വെ ബാറ്റിങ് നിരയെ തകർത്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home