ad
Deshabhimani

കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയൻ വജ്രജൂബിലി സമ്മേളനം: സെമിനാർ നാളെ

seminar
വെബ് ഡെസ്ക്

Published on Jul 26, 2026, 08:05 PM | 1 min read

തിരുവനന്തപുരം : കേരള യൂണിവേഴ്‌സിറ്റി എംപ്ലോയീസ് യൂണിയന്റെ 60-ാം വാര്‍ഷിക (വജ്രജൂബിലി) സമ്മേളനത്തിന്റെ ഭാഗമായി ജൂലൈ 27 തിങ്കളാഴ്ച വൈകിട്ട് 3.30 ന് പാളയം അയ്യങ്കാളി ഹാളില്‍ വച്ച് സെമിനാര്‍ സംഘടിപ്പിക്കും. പ്രശസ്ത എഴുത്തുകാരനും അധ്യാപകനുമായ ഡോ. സുനില്‍ പി ഇളയിടം ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. എഫ്എസ്ഇടിഒ സംസ്ഥാന ജനറല്‍ സെക്രട്ടറി എംവി ശശിധരൻ യോഗത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കും. വജ്രജൂബിലി സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച അഖില കേരള സിവില്‍ സര്‍വീസ് സാഹിത്യമത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും വേദിയില്‍ വച്ച് നടക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home