ad
Deshabhimani

print edition പന്തെറിഞ്ഞ്‌ ഇന്ത്യ

swatish

സ്വാതിഷ്‌

വെബ് ഡെസ്ക്

Published on Jul 25, 2026, 01:51 AM | 1 min read

ഗ്ലാസ്‌ഗോ : കോമൺവെൽത്ത്‌ ഗെയിംസ്‌ ലോൺ ബ‍ൗൾസിൽ ഇന്ത്യ മികച്ച പ്രകടനം തുടരുന്നു. വനിതാ പെയർ വിഭാഗത്തിൽ രൂപാ റാണി ടിർക്കെ, പിങ്കി സഖ്യം തുടർച്ചയായ രണ്ടാംജയത്തോടെ ബി ഗ്രൂപ്പിൽ ഒന്നാമതെത്തി. ഇന്ന്‌ ടോംഗോയുമായാണ്‌ മത്സരം.


രണ്ടാം മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ തബാലോ മുവംഗോ, ജാക്വി യാൻസെ വാൻ റെൻസ്‌ബർഗ്‌ സഖ്യത്തെയാണ്‌ തോൽപ്പിച്ചത്‌. സ്‌കോർ: 6–4, 7–5. ആവേശകരമായ രണ്ടാം സെറ്റിൽ പിന്നിട്ടുനിന്ന ശേഷം അവസാന നിമിഷമായിരുന്നു ഇന്ത്യയുടെ തിരിച്ചുരവ്‌. ഇന്ന്‌ പുരുഷ സിംഗിൾസിൽ പുതുൽ സോനോവാൾ രണ്ടാം മത്സരത്തിന്‌ ഇറങ്ങും.


ജിംനാസ്‌റ്റിക്‌സ്‌ പുരുഷ ടീം ഇനത്തിൽ മലയാളി താരം കെ പി സ്വാതിഷ്‌ ഉൾപ്പെട്ട ഇന്ത്യൻ ടീം ഫൈനലിലേക്ക്‌ മുന്നേറി. സ്‌റ്റീൽ റിങ്സിൽ മികച്ച പ്രകടനമാണ്‌ സ്വാതിഷ്‌ പുറത്തെടുത്തത്‌. തപൻ മൊഹന്തി, യോഗേശ്വർ സിങ്‌, തപേശ്വരനാഥ്‌ ദാസ്‌ എന്നിവരും ടീമിലുണ്ട്‌.

പാരാ പവർലിഫ്‌റ്റിങ്‌ പുരുഷ ലെയ്‌റ്റ്‌വെയ്‌റ്റ്‌ വിഭാഗത്തിൽ അശോക്‌ നാലാംസ്ഥാനത്തായി. പരംജീത്‌ കുമാറിനും മുന്നേറാനായില്ല. വനിതകളിൽ ജസ്‌പ്രീത്‌ ക‍ൗറിനും സുമൻദേവിക്കും നേട്ടമുണ്ടാക്കാനായില്ല.നീന്തൽ പുരുഷന്മാരുടെ 50 മീറ്റർ ബാക്‌സ്‌ട്രോക്കിൽ ശ്രീഹരി നടരാജ്‌ 25.52 സെക്കൻഡിൽ സെമിയിലേക്ക്‌ മുന്നേറി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home