Deshabhimani

സ്കൂൾ കായികമേളയിൽ ഇൻക്ലൂസീവ് മത്സരങ്ങൾ ഉൾപ്പെടുത്തിയത് എൽഡിഎഫ് സർക്കാർ; വിദ്യാഭ്യാസ മന്ത്രിയുടെ പച്ചക്കള്ളം പൊളിയുന്നു

Inclusive Sports Meet

കേരള സ്കൂൾ കായികമേളക്കൊപ്പം ഇൻക്ലൂസീവ് സ്പോർട്സിന് തുടക്കം കുറിച്ച് വിദ്യാർഥികൾക്കൊപ്പം മുൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

വെബ് ഡെസ്ക്

Published on Oct 26, 2026, 09:24 PM | 1 min read

തിരുവനന്തപുരം : സംസ്ഥാന കായിക മേളയുടെ ഉദ്ഘാടന വേദിയിൽ വിദ്യാഭ്യാസ മന്ത്രി പറഞ്ഞത് പച്ചക്കള്ളം. കേരള ചരിത്രത്തിലാദ്യമായി ഇത്തവണയാണ് ഇൻക്ലൂസീവ് മത്സരങ്ങൾ കായികമേളയിൽ ഉൾപ്പെടുത്തിയതെന്നായിരുന്നു മന്ത്രി എൻ ഷംസുദ്ദീന്റെ വാദം. എന്നാൽ എൽഡിഎഫ് സർക്കാരിന്റെ നയങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു ഭിന്നശേഷി സൗഹൃദ കേരളം എന്നത്. എൽഡിഎഫ് സർക്കാർ രണ്ടാം തവണയും ഭരണത്തിൽ വന്ന കാലത്താണ് സ്കൂൾ കായികമേളയിൽ ഭിന്നശേഷി വിദ്യാർഥികളെയും ചേർത്ത് നിർത്തിയത്.


V Sivankuttyവി ശിവൻകുട്ടിയുടെ ഫെയ്സ്ബുക് പോസ്റ്റ്


ആദ്യമായി ഇൻക്ലൂസീവ് മത്സരങ്ങൾ ഉൾപ്പെടുത്തിയത് 2024ൽ എറണാകുളത്ത് നടന്ന ഒളിമ്പിക്സിന് മാതൃകയിലുള്ള പ്രഥമ സ്കൂൾ കായികമേളയിലാണ്. കേരളചരിത്രത്തിലെന്നല്ല, ഇന്ത്യയിൽ തന്നെ ആദ്യമായി അത്തരമൊരു മുന്നേറ്റത്തിന് തുടക്കമിട്ടത് എൽഡിഎഫ് സർക്കാരാണ്. ആദ്യ കായികമേളയിൽ തന്നെ ആയിരത്തിലധികം വിദ്യാർഥികളാണ് ഇൻക്ലൂസീവ് മത്സരങ്ങളിൽ പങ്കെടുത്തത്. തുടർന്ന് 2025ൽ തിരുവനന്തപുരത്ത് നടന്ന കായികമേളയിലും ഇൻക്ലൂസീവ് മത്സരങ്ങൾ ഉൾപ്പെടുത്തിയിരുന്നു. ട്രോഫികൾക്കും വിജയത്തിനുമപ്പുറം എല്ലാ വിദ്യാർഥികളെയും ചേർത്തുപിടിച്ചാണ് കഴിഞ്ഞ സർക്കാർ മാതൃക തീർത്തത്. എൽഡിഎഫ് സർക്കാരിന്റെ ഭിന്നശേഷി സൗ​ഹൃദ കേരളമെന്ന ആശയത്തെയും, മുന്നേറ്റത്തെയും മറന്നാണ് വിദ്യാഭ്യാസ മന്ത്രി പച്ചക്കള്ളം പറഞ്ഞത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home