Deshabhimani

print edition അഞ്ചിന്റെ മൊഞ്ച്‌; നെബിൻ കെ ആസാദ്‌

Sports Meet

അത്‍ലറ്റിക്‌സിൽ മികച്ച സ്‌കൂളായി തെരഞ്ഞെടുക്കപ്പെട്ട മലപ്പുറം കടകശേരി ഐഡിയല്‍ ഇഎച്ച്എസ്എസ് ടീമിന്റെ ആഹ്ലാദം / ഫോട്ടോ: ജഗത്‌ലാൽ

വെബ് ഡെസ്ക്

Published on Nov 01, 2026, 02:09 AM | 1 min read

കോഴിക്കോട് : അത്ഭുതം സംഭവിച്ചില്ല. തുടർച്ചയായ അഞ്ചാംതവണയും മലപ്പുറം കടകശേരി ഐഡിയൽ ഇഎച്ച്എസ്എസ് സംസ്ഥാന സ്‌കൂൾ അത്‍ലറ്റിക്‌സ്‌ കിരീടം നിലനിർത്തി. എട്ട് സ്വർണവും 10 വെള്ളിയും ആറ് വെങ്കലവുമടക്കം 75.3 പോയിന്റോടെയാണ്‌ മികച്ച സ്‌കൂളിനുള്ള പുരസ്‌കാരം നേടിയത്‌. മേളയുടെ രണ്ടാംദിനം ലഭിച്ച മുൻതൂക്കം പിന്നീട് കൈവിട്ടില്ല.


രണ്ടാംസ്ഥാനം പങ്കിട്ട പാലക്കാട് വടവന്നൂർ വിഎംഎച്ച്എസ്എസിനും മലപ്പുറം ആലത്തിയൂർ കെഎച്ച്എം എച്ച്എസ്എസിനും 34 പോയിന്റ് മാത്രം. 24 ആൺകുട്ടികളും 21 പെൺകുട്ടികളുമടക്കം 45 പേരാണ് സ്‌കൂളിൽനിന്ന് കോഴിക്കോട്ടെത്തിയത്.


ട്രാക്കിലും പിറ്റിലും മെഡലുകൾ വാരിക്കൂട്ടി. പോൾവോൾട്ടിൽ കരുത്തുറ്റനിരയുണ്ടായി. മൂന്ന് സ്വർണവും ഒരു വെള്ളിയുമടക്കം നാലുമെഡൽ നേടി. ബ്രസീലിലെ റിയോ ഡി ജനിറോയിൽ നടക്കുന്ന ലോക സ്‌കൂൾ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിന്‌ യോഗ്യതനേടിയ കെ എസ് അമൽചിത്രയും പോൾവോൾട്ടിൽ പൊന്നണിഞ്ഞു. ഹൈജമ്പിൽ നാല് മെഡ‍ലുണ്ട്. ideal-ehss-kadakassery-school-athletics-champion,


ഒരു സ്വർണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമാണ്. ട്രിപ്പിൾ ജമ്പിൽ ഒരു സ്വർണവും രണ്ട് വെള്ളിയുമടക്കം മൂന്ന് മെഡൽ നേടി. 800 മീറ്റർ, 1500 മീറ്റർ, 3000 മീറ്റർ എന്നിവയിലും പോയിന്റുണ്ട്. സീനിയർ ആൺകുട്ടികളിൽ കെ സി അമീനും സബ്ജൂനിയർ ആൺകുട്ടികളിൽ കെ വി മുഹമ്മദ് ഇസാനും മൂന്ന് മെഡലുകൾ നേടി.


ജൂനിയർ ആൺകുട്ടികളിൽ വി പി ഹാഷിൻ മുബാറക്, ഡോൺ മാർട്ടിൻ എന്നിവർക്ക് ഇരട്ടമെഡലുകളുണ്ട്. ഷാഫി അമ്മായത്താണ് കായികവിഭാഗം മേധാവി. നദീഷ് ചാക്കോ മുഖ്യപരിശീലകനും ടോമി ചെറിയാൻ സീനിയർ പരിശീലകനുമാണ്‌. കെ പി അഖിൽ, ഇ തസ്‌നി, ഹാരിസ് റഹ്മാൻ എന്നിവരാണ്‌ സഹപരിശീലകർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home