റൂറൽ ജില്ലാ പൊലീസ് അനുമോദിച്ചു

റൂറൽ ജില്ലാ പൊലീസിന്റെ അനുമോദനം ഏറ്റുവാങ്ങിയവർ
ആലുവ
പൊതുജനങ്ങളുടെയും പൊലീസിന്റെയും മികച്ച പ്രവർത്തനങ്ങൾക്ക് അനുമോദനവുമായി റൂറൽ ജില്ലാ പൊലീസ്. ആക്രിക്കടകളിൽ കൊണ്ടുവരുന്ന സംശയാസ്‌പദമായ വസ്തുക്കളെക്കുറിച്ച് പൊലീസിന് വിവരം കൈമാറിയ പുല്ലുവഴി ഇൻഡിപെൻഡന്റ് സ്ക്രാപ്പ് മർച്ചന്റ് പോൾസൺ, സ്കൂളിൽനിന്ന് വീട്ടിലേക്ക് മടങ്ങവെ റോഡിൽ കിടന്ന് ലഭിച്ച പണം വരാപ്പുഴ പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച വരാപ്പുഴ സെന്റ് ജോസഫ്സ് സ്കൂളിലെ വിദ്യാർഥികളായ ആരോൺ, ലിയോൺ നെൽസൺ, പൊലീസിന് പ്രധാന പല വിവരങ്ങളും കൈമാറി സഹായിക്കുന്ന തഴുവംകുന്ന് സ്വദേശി പോൾ വർഗീസ്, എസ്‌സി, എസ്ടി മോണിറ്ററിങ് കമ്മിറ്റി അംഗങ്ങളായ ടി കെ ഉഷ, എ സി ചന്ദ്രൻ, സജീവ് കൈതവന, കെ കെ ശ്രീധരൻ എന്നിവരെയാണ് അനുമോദിച്ചത്.
മികച്ച സേവനത്തിന് ഡിവൈഎസ്‌പി ബൈജു പൗലോസ്, സിഐമാരായ പി എം ഷമീർ, കെ ആർ ബിജു തുടങ്ങി 74 പൊലീസ് ഉദ്യോഗസ്ഥരെയും സീനിയർ ക്ലർക്കുമാരായ ജീപോൾ ആന്റണി, പി എസ് സോമി, വി എസ് ശുഭ എന്നിവരെയും അനുമോദിച്ചു. റൂറൽ എസ്‌പി കെ എസ് സുദർശൻ ഉദ്ഘാടനം ചെയ്തു. അഡീഷണൽ എസ്‌പി ടി ബി വിജയൻ സംസാരിച്ചു.









0 comments