Deshabhimani

ദേശീയപാതയിൽ ദേശം പാലം 
അറ്റകുറ്റപ്പണി തുടങ്ങി

Bridge Maintenance

ദേശീയപാതയിൽ ദേശം പറമ്പയം പാലത്തിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചതോടെ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം

വെബ് ഡെസ്ക്

Published on Nov 01, 2026, 02:55 AM | 1 min read

ആലുവ


ദേശീയപാതയിൽ ആലുവ മാർത്താണ്ഡവർമ പാലത്തിന്റെ അറ്റകുറ്റപ്പണികൾ ഏകദേശം പൂർത്തിയായതോടെ ദേശം പറമ്പയം പാലത്തിന്റെ അറ്റകുറ്റപ്പണികൾ ആരംഭിച്ചു. ആലുവയിൽ നിന്ന് അങ്കമാലിയിലേക്ക് പോകുന്ന ഏഴ് മീറ്റർ വീതിയുള്ള പാലത്തിൽ ഇടത് ഭാഗത്ത് മൂന്ന് മീറ്റർ വീതിയിലാണ് അറ്റകുറ്റപ്പണികൾ ശനിയാഴ്ച ആരംഭിച്ചത്.


സമാന്തര പാലത്തിലൂടെ പതിവു പോലെ ഗതാഗതവും ഉണ്ട്. പതിനായിരക്കണക്കിന് വാഹനങ്ങൾ ഇടതടവില്ലാതെ സഞ്ചരിക്കുന്ന പാലത്തിന്റെ കാലപ്പഴക്കം കണക്കിലെടുത്താണ് മദ്രാസ്‌ ഐഐടിയുടെ നിർദേശത്തെ തുടർന്ന് അറ്റകുറ്റപ്പണി നടത്തുന്നത്. അതിവേഗതയിൽ ഉറയ്‌ക്കുന്ന മൈക്രോ കോൺക്രീറ്റിങ്‌ ആണ് ചെയ്തത്. കോൺക്രീറ്റിങ്‌ ഉറച്ചതിന്‌ ശേഷം പാലം തുറക്കും.


അറ്റകുറ്റപണികൾ പൂർത്തിയാക്കിയ ആലുവ മാർത്താണ്ഡവർമ പാലം നവംബർ അഞ്ചിനും, ദേശം പറമ്പയം പാലം ആറിനും പൂർണമായും ഗതാഗതത്തിന് തുറന്നുകൊടുക്കാനാണ് തീരുമാനം. നിലവിൽ മാർത്താണ്ഡവർമ പാലത്തിന് സമാന്തരമായുള്ള പുതിയ പാലത്തിലൂടെയാണ് വാഹനങ്ങൾ ഇരുവശത്തേക്കും സഞ്ചരിക്കുന്നത്. അതുകൊണ്ടുതന്നെ എറണാകുളം ഭാഗത്തേക്കും അങ്കമാലി ഭാഗത്തേക്കും വലിയ തോതിലുള്ള ഗതാഗതക്കുരുക്കാണ് ദേശീയപാതയിൽ അനുഭവപ്പെടുന്നത്. ദേശം പാലവും ഭാഗികമായി അടച്ചതോടെ ഗതാഗതക്കുരുക്ക് അതിരൂക്ഷമാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home