ചരിത്രത്തെയും ശാസ്ത്രത്തെയും വികലമാക്കരുത്
ബാലസംഘം ജില്ലാ സമ്മേളനത്തിന് ആവേശത്തുടക്കം


സ്വന്തം ലേഖകൻ
Published on Nov 01, 2026, 02:29 AM | 2 min read
ചവറ
ചരിത്രത്തെയും ശാസ്ത്രത്തെയും വികലമാക്കുന്ന നീക്കത്തിൽനിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്ന് ബാലസംഘം കൊല്ലം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. എൻഇപി 2020ന്റെയും എൻസിഎഫ് 2023ന്റെയും ചുവടുപിടിച്ച് എൻസിഇആർടി പാഠപുസ്തകങ്ങളിൽ വരുത്തിയ മാറ്റങ്ങൾ അന്ധവിശ്വാസങ്ങൾ തിരിച്ചുകൊണ്ടുവരാൻ ഇടയാക്കുമെന്നും പ്രമേയം പറഞ്ഞു. ജില്ലാ സമ്മേളന പ്രതിനിധി സമ്മേളനം ആർട്ടിസ്റ്റ് ജയരാജ് നഗറിൽ (അജ്നാജ് ഓഡിറ്റോറിയം ടൈറ്റാനിയം ജങ്‌ഷൻ) സാംസ്കാരിക പ്രവർത്തക കെ ജെ ഷൈൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് അഞ്ജന ദാസ് അധ്യക്ഷയായി. സംഘാടകസമിതി ചെയർമാൻ ആർ രവീന്ദ്രൻ സ്വാഗതം പറഞ്ഞു. ശിഖ പത്മൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ഇമ എസ് കൃഷ്ണ റിപ്പോർട്ടും സംസ്ഥാന കൺവീനർ എം പ്രകാശൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. വിവിധ സബ് കമ്മിറ്റികളെ തെരഞ്ഞെടുത്തു. അഞ്ജന ദാസ്, അദ്വൈത്, ബി എസ് നിള, സിധാൻ (പ്രസീഡിയം), ശിഖ വി സത്യൻ, അനുഷ, നിവേദ്യ, ശ്രീഹരി, അലീന (മിനിറ്റ്സ്), ശിഖ പത്മൻ, രാജിത, അംജിത്, ആശ്ന, അനഘ (ക്രഡൻഷ്യൽ), അതുൽ ഉദയൻ, നേഹ, അഫ്ന, അമൽകേഷ്, ആരാധ്യ (പ്രമേയം). സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ, സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജെ മേഴ്സിക്കുട്ടിഅമ്മ, മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ, ബാലസംഘം സംസ്ഥാന ജോയിന്റ് കൺവീനർ മീര ദർശക്, എക്സിക്യൂട്ടീവ് അംഗങ്ങളായ പി കൃഷ്ണൻ, വൃന്ദ എസ് മുട്ടത്ത്, അതുൽ രവി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം ശിവശങ്കരപ്പിള്ള, എൻ അജിത് പ്രസാദ്, ജില്ലാ കൺവീനർ കറവൂർ എൽ വർഗീസ്, അക്കാദമിക് കൺവീനർ തൊടിയൂർ രാധാകൃഷ്ണൻ, ജില്ലാ ജോയിന്റ് കൺവീനർമാരായ ആർ മനോജ്, ജിഷ അനിൽ, സംഘാടക സമിതി കൺവീനർ എം കെ സജിത, ജി മുരളീധരൻ, ശ്യാം മോഹൻ, എം വി പ്രസാദ്, ഏരിയ കോ– ഓർഡിനേറ്റർ അശ്വിൻ ബാബു എന്നിവർ സംസാരിച്ചു. സമ്മേളനം ഞായറാഴ്‌ചയും തുടരും. ഞായർ പകൽ മൂന്നിന് കുട്ടികളുടെ മഹാസംഗമം ഇടപ്പള്ളിക്കോട്ടയിലെ പൊതുസമ്മേളന വേദിയായ യു ബാലചന്ദ്രൻ നഗറിൽ ബാലസംഘം സംസ്ഥാന പ്രസിഡന്റ് പ്രവിഷ പ്രമോദ് ഉദ്ഘാടനംചെയ്യും. സിനിമാനടി ഗായത്രി വർഷ പങ്കെടുക്കും.








0 comments