ഫോര്‍ട്ട് കൊച്ചിയില്‍ അനധികൃത വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചുതുടങ്ങി

മട്ടാഞ്ചേരി
ഫോര്‍ട്ട്കൊച്ചി ടൂറിസം മേഖലയില്‍ വഴിയോരത്ത് അനധികൃതമായി കച്ചവടം ചെയ്യുന്നവരെ ഒഴിപ്പിക്കാൻ നടപടി ആരംഭിച്ചു.
നഗരസഭയുടെ വഴിയോര കച്ചവട ലൈസന്‍സില്ലാത്തവരെ കണ്ടെത്താൻ സബ് കലക്ടര്‍ ഗ്രന്ഥേ സായ് കൃഷ്ണയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കമാലക്കടവില്‍നിന്നാണ് പരിശോധന ആരംഭിച്ചത്. ലൈസന്‍സ് ഇല്ലാതെ കച്ചവടം ചെയ്യുന്നവര്‍ക്കെതിരെ നടപടിയെടുത്തു. ഡിവിഷന്‍ മാറി കച്ചവടം ചെയ്യുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും.
തഹസില്‍ദാര്‍മാരായ നിഷാന്ത് മോഹന്‍, ഫില്‍ബി കുഞ്ഞച്ചന്‍, ഫോര്‍ട്ട്കൊച്ചി എസ് ഐ അജ്മല്‍ ഹുസൈന്‍, നഗരസഭ അധികൃതർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.








0 comments