കെഎസ്ടിഎ എറണാകുളം ഉപജില്ലാ സമ്മേളനം

കെഎസ്ടിഎ എറണാകുളം ഉപജില്ലാ സമ്മേളനം ജില്ലാ പ്രസിഡന്റ് ജി ആനന്ദകുമാർ ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി
കെഎസ്ടിഎ എറണാകുളം ഉപജില്ലാ സമ്മേളനം ജില്ലാ പ്രസിഡന്റ് ജി ആനന്ദകുമാർ ഉദ്ഘാടനം ചെയ്തു. ജനാധിപത്യ മതനിരപേക്ഷ ഇന്ത്യക്കായി പോരാടുക, പൊതുവിദ്യാഭ്യാസത്തിന്റെ കാവലാളാവുക എന്ന മുദ്രാവാക്യമുയർത്തി എറണാകുളം അധ്യാപക ഭവനിലാണ് സമ്മേളനം ചേർന്നത്.
എറണാകുളം ഉപജില്ലാ പ്രസിഡന്റ് സീന വർഗീസ് അധ്യക്ഷയായി. ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ പി എ നിഷാദ് ബാബു, കെ അജിത, ഉപജില്ലാ വൈസ് പ്രസിഡന്റ് ജിബിൻ ജോയ്, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ജോസ്‌പെറ്റ് ജേക്കബ്, എ എൻ ബിജു, ഗ്രേസി ജൂഡി, എസ് ജിതേഷ്, പി ബി ബിജു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: സീന വർഗീസ് (പ്രസിഡന്റ്), എസ് കിരൺ (സെക്രട്ടറി), ബി എസ് മിനി (ട്രഷറർ).








0 comments