കൊണേരു ഹമ്പി സെമിയിൽ

photo credit: International Chess Federation X
ബതുമി (ജോർജിയ) : ഫിഡെ വനിതാ ചെസ് ലോകകപ്പിൽ സെമിയിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായി കൊണേരു ഹമ്പി. ക്വാർട്ടറിൽ ചൈനയുടെ യുസിൻ സോങിനെ തോൽപ്പിച്ചു (1.5–-0.5). ഒന്നാമത്തെ കളി ഹമ്പി 53 നീക്കത്തിൽ ജയിച്ചിരുന്നു.
രണ്ടാമത്തേത് സമനിലയായി. ഒന്നാം സീഡായ ചൈനയുടെ ടിങ്ജി ലിയാണ് അടുത്ത എതിരാളി. ജോർജിയയുടെ നാനാ ഡിസാഗ്‌നിഡ്‌സെയെയാണ് കീഴടക്കിയത്.
ഇന്ത്യക്കാരായ ഡി ഹരികയും ദിവ്യ ദേശ്‌മുഖും തമ്മിലുള്ള രണ്ട് കളിയും സമനിലയിലായി. ഇന്ന് നടക്കുന്ന ടൈബ്രേക്കർ വിജയി സെമിയിലെത്തും. മറ്റൊരു ക്വാർട്ടറിൽ ചൈനയുടെ ടാൻ സോങ്‌യി ആർ വൈശാലിയെ തോൽപ്പിച്ച് അവസാന നാലിൽ സ്ഥാനമുറപ്പിച്ചു. നാല് ഇന്ത്യൻ താരങ്ങൾ ഒരുമിച്ച് ക്വാർട്ടറിലെത്തുന്നത് ആദ്യമാണ്. രണ്ട് പേർ സെമി കളിക്കുമെന്നുറപ്പായി.









0 comments