print edition ഓസ്‌ട്രേലിയൻ ഓപ്പൺ സൂപ്പർ സീരീസ് ; പ്രണോയ് പുറത്ത്

സിഡ്‌നി
ഓസ്‌ട്രേലിയൻ ഓപ്പൺ സൂപ്പർ സീരീസ് ബാഡ്‌മിന്റണിൽ ലക്ഷ്യ സെനും ആയുഷ് ഷെട്ടിയും മുന്നോട്ട്. ഇരുവരും പുരുഷ സിംഗിൾസ് ക്വാർട്ടറിൽ ഏറ്റുമുട്ടും. അതേസമയം, മലയാളി താരം എച്ച് എസ് പ്രണോയ് പുറത്തായി. കിഡംബി ശ്രീകാന്തിനും മുന്നേറാനായില്ല. ഡബിൾസിൽ ടോപ് സീഡ് സാത്വിക് സായ്‌രാജ് രംഗി റെഡ്ഡി–ചിരാഗ് ഷെട്ടി സഖ്യം രണ്ടാം റൗണ്ട് ജയിച്ച് മുന്നേറി.










0 comments