ad
Deshabhimani

കൊച്ചി കണക്‌ട്‌

‘അന്ന’യിലെ ‘യവന കഥ’ തരംഗമാകുന്നു

KOCHI CONNECT

ഷിബു ചക്രവർത്തി

avatar
ശ്രീരാജ്‌ ഓണക്കൂർ

Published on Sep 03, 2026, 03:28 AM | 1 min read

കൊച്ചി


മുപ്പതുവർഷംമുന്പ്‌ കാണാതായ മക്കൾ തിരികെ വരുന്പോൾ ലഭിക്കുന്ന സന്തോഷമില്ലേ? അതാണ്‌ ‘അന്ന’ എന്ന പുറത്തിറങ്ങാത്ത സിനിമയിലെ ഗാനം വീണ്ടും ഹിറ്റായപ്പോൾ തോന്നിയത്‌. ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്‌’ സിനിമയിൽ ഉപയോഗിച്ച ‘യവന കഥയിൽ..’ എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ തരംഗമായ സന്തോഷം ഗാനരചയിതാവ്‌ ഷിബു ചക്രവർത്തി പങ്കുവയ്‌ക്കുന്നു.


മൂന്ന്‌ ക്ലാസിക്കൽ ഗാനങ്ങൾ ഉൾപ്പെടെ ‘അന്ന’ സിനിമയിൽ എട്ട്‌ ഗാനങ്ങളാണുണ്ടായിരുന്നത്‌. ചിത്രത്തിലെ ഗാനങ്ങൾ ജനഹൃദയങ്ങളെ ആകർഷിക്കുന്നുണ്ടെങ്കിൽ അതിന്‌ കടപ്പെട്ടിരിക്കുന്നത്‌ എൻ മോഹനൻ എന്ന വലിയ കലാകാരൻ ഒരുക്കിയ ജീവിതഗന്ധിയായ തിരക്കഥയോടാണ്‌. ഓരോ കഥാപാത്രങ്ങളുടെയും മനോവ്യാപാരങ്ങളെപ്പറ്റി ആ തിരക്കഥ വായിച്ചാൽ മനസ്സിലാക്കാം. കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ സൂക്ഷ്‌മത വ്യക്തമായിരുന്നു.


ഞാനും, ചിത്രത്തിലെ ഗാനങ്ങൾക്ക്‌ സംഗീതം നൽകിയ ഒ‍ൗസേപ്പച്ചനും ചേർന്നുള്ള എല്ലാ ഇന്റർവ്യൂകളിലും അറിയാതെതന്നെ ‘അന്ന’യുടെ കാര്യം പറയുമായിരുന്നു. ഞങ്ങൾ അത്രമാത്രം ഇഷ്ടപ്പെട്ട്‌ ചെയ്‌ത വർക്കായിരുന്നു അത്‌. ഇ‍ൗ പാട്ടുകൾ ഒരിക്കലും വിട്ടുകളഞ്ഞിരുന്നില്ല. രണ്ടാമത്‌ ഇത്‌ എങ്ങിനെയെങ്കിലും കൊണ്ടുവരണമെന്ന്‌ ആഗ്രഹമുണ്ടായിരുന്നു. പല ശ്രമങ്ങളും നടത്തി, പക്ഷേ പരാജയപ്പെട്ടു. പൂച്ചയെ ചാക്കിൽക്കെട്ടി കളയാൻ ശ്രമിക്കുന്നതുപോലെ ഇ‍ൗ ആഗ്രഹം ഉപേക്ഷിക്കാൻ നോക്കി. കളഞ്ഞാലും നിങ്ങൾ വീട്ടിലെത്തുന്പോൾ പൂച്ച അവിടെയുണ്ടാകും. അതുപോലെയാണ്‌ ‘അന്ന’ സിനിമയും–ഷിബു ചക്രവർത്തി പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home