പ്രണോയ് മുന്നോട്ട്

ഹാങ്‌ചൗ
ഇന്ത്യയുടെ മലയാളി ബാഡ്‌മിന്റൺ താരം എച്ച് എസ് പ്രണോയ് ചൈന ഓപ്പൺ സൂപ്പർ ബാഡ്‌മിന്റൺ രണ്ടാം റൗണ്ടിൽ. ആവേശകരമായ കളിയിൽ ജപ്പാന്റെ കൊകി വാറ്റാനബെയെ 8-–-21, 21-–-16, 23–--21 എന്ന സ്‌കോറിന് തോൽപ്പിച്ചു. മൂന്നാം ഗെയിമിൽ 2–-11ൽ പിന്നിൽനിൽക്കെ അഞ്ച് പോയിന്റ് തുടർച്ചയായി നേടിയാണ് അന്തരം കുറച്ചത്.
ഒടുവിൽ 15–-20 എന്ന നിലയിലായി സ്‌കോർ. ജപ്പാൻ താരത്തിന് ജയിക്കാൻ ഒറ്റ പോയിന്റ് പ്രണോയ് വിട്ടുകൊടുത്തില്ല. തോൽവിക്കരികിൽനിന്ന് തിരിച്ചുവന്ന് സ്‌കോർ 21–-20ലെത്തിച്ചു. ഒടുവിൽ 23–-21ന് ജയവും പൂർത്തിയാക്കി.
പുരുഷ സിംഗിൾസിൽ മറ്റൊരു ഇന്ത്യൻ പ്രതീക്ഷ ലക്ഷ്യ സെൻ പുറത്തായി. ചൈനയുടെ ലി ഷി ഫെങ്ങിനോട് കീഴടങ്ങി (21–--14, 22–--24, 11-–-21).










0 comments