ad
Deshabhimani

കോമൺവെൽത്ത് ഗെയിംസിൽ ചരിത്രം കുറിച്ച് ഗുൽവീർ സിങ്: രണ്ട് മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ അത്‌ലറ്റ്

gulveer

ഗുൽവീർ സിങ്| Photo: Social Media

വെബ് ഡെസ്ക്

Published on Aug 02, 2026, 07:33 AM | 1 min read

ഗ്ലാസ്‌ഗോ : കോമൺവെൽത്ത് ഗെയിംസ് 5000 മീറ്റർ പോരാട്ടത്തിൽ വെങ്കല മെഡൽ നേടി ഇന്ത്യൻ ദീർഘദൂര ഓട്ടക്കാരൻ ഗുൽവീർ സിങ് ചരിത്രം കുറിച്ചു. കോമൺവെൽത്ത് ഗെയിംസ് 5000 മീറ്ററിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് 28കാരനായ ഗുൽവീർ. ഗെയിംസിന്റെ ഒരൊറ്റ പതിപ്പിൽ ട്രാക്ക് ആൻഡ് ഫീൽഡിൽ നിന്ന് രണ്ട് മെഡലുകൾ സ്വന്തമാക്കുന്ന രാജ്യത്തെ ആദ്യ അത്‌ലറ്റെന്ന ചരിത്രനേട്ടവും താരം സ്വന്തമാക്കി.


ജൂലൈ 28ന് നടന്ന 10,000 മീറ്ററിൽ വെള്ളി മെഡൽ നേടിയ ഗുൽവീർ, അത്‌ലറ്റിക്‌സ് മത്സരങ്ങളുടെ അവസാന ദിനത്തിൽ 13 മിനിറ്റ് 24.95 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് 5000 മീറ്ററിൽ വെങ്കലം സ്വന്തമാക്കി ചരിത്രപരമായ ഇരട്ട മെഡൽ നേട്ടം പൂർത്തിയാക്കിയത്. മത്സരത്തിൽ കേനിയയുടെ മാത്യു കിപ്ചുംബ കിപ്സാംഗ് സ്വർണവും, 10,000 മീറ്ററിലെ സ്വർണ മെഡൽ ജേതാവായ ഓസ്ട്രേലിയയുടെ കൈ റോബിൻസൺ വെള്ളിയും നേടി.


2023ലെ ഹാങ്‌ഷൗ ഏഷ്യൻ ഗെയിംസിൽ 10,000 മീറ്ററിൽ വെങ്കലം നേടിയ ഗുൽവീർ, തുടക്കം മുതൽ മുൻനിരയിലുണ്ടായിരുന്നു. അവസാന ലാപ്പിലെ മികച്ച കുതിപ്പിലൂടെയാണ് അദ്ദേഹം വെങ്കല മെഡൽ ഉറപ്പിച്ചത്. കേനിയൻ സബ്-13 റണ്ണറായ കൊർണേലിയസ് കെംബോയിയെ വെറും 0.04 സെക്കൻഡിൻ്റെ വ്യത്യാസത്തിൽ മറികടന്നാണ് ഗുൽവീർ ഈ വെങ്കല മെഡൽ പോരാട്ടത്തിൽ വിജയിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home