ad
Deshabhimani

ജനജീവിതം സാധാരണ നിലയിലേക്ക്‌

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Aug 03, 2026, 02:37 AM | 1 min read

ചെറുവത്തൂർ

കർണാടകയിലെ വനമേഖലയിൽ ഉണ്ടായ ഉരുൾപൊട്ടലിനെ തുടർന്നാണ്‌ മലയോര മേഖലയിൽനിന്ന്‌ മണ്ണും വെള്ളവും കുതിച്ചെത്തി തേജസ്വിനി പുഴയിലും എത്തിയത്‌. രാത്രി ഏഴോടെ കയ്യൂർ, ചെറിയാക്കര, കൂക്കോട്ട്‌, മയ്യിൽ, മയിച്ച, ക്ലായിക്കോട്‌, വെള്ളാട്ട്‌ എന്നിവിടങ്ങളിൽ വെള്ളം പൊങ്ങിത്തുടങ്ങുകയായിരുന്നു. മഴ കനക്കുമെന്ന മുന്നറിയിപ്പ്‌ വന്നതോടെ ജാഗരൂഗരായി സിപിഐ എം പ്രവർത്തകരും, ഡിവൈഎഫ്‌ഐ യൂത്ത്‌ ബ്രിഗേഡ്‌ പ്രവർത്തകരും വെള്ളം കയറാനിടയുള്ള സ്ഥലങ്ങളിൽ ക്യാമ്പ്‌ ചെയ്‌തു. രാത്രി ഒമ്പതോടെ വെള്ളം പൊങ്ങിയതോടെ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി രജീഷ്‌ വെള്ളാട്ട്‌, നീലേശ്വരം ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ കെ രാജു എന്നിവരുടെ നേതൃത്വത്തിൽ വള്ളങ്ങളുമായി എത്തി കുടുംബാംഗങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക്‌ മാറ്റിപ്പാർപ്പിച്ചു. പുലർച്ചെ മൂന്നുവരെ രക്ഷാപ്രവർത്തനത്തിന്‌ സിപിഐ എം പ്രവർത്തകൾ ഉൾപ്പെടെ നേതൃത്വം നൽകി. വെള്ളം കയറിയ പ്രദേശങ്ങൾ സന്ദീപ്‌ വാര്യർ എംഎൽഎ, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സാബു അബ്രഹാം, ജില്ലാ പഞ്ചായത്തംഗം ഒക്ലാവ്‌ കൃഷ്‌ണൻ, ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ കെ രാജു, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ ടി നാരായണൻ, എം പി വി ജാനകി, വൈസ്‌ പ്രസിഡന്റുമാരായ പി മിനിമോൾ, വി വി ജനാർദനൻ, തഹസിൽദാർ രമേശൻ പൊയിനാച്ചി, തുളസീരാജ്‌, സിപിഐ എം ഏരിയാ സെക്രട്ടറി കെ ബാലകൃഷ്‌ണൻ, കെ രാധാകൃഷ്‌ണൻ, എം രാജീവൻ, കയനി കുഞ്ഞിക്കണ്ണൻ, പി ബി ഷീബ എന്നിവർ സന്ദർശിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home