ഇന്ത്യൻ താരങ്ങൾ മുഖാമുഖം, പ്രഗ്നാനന്ദയോട് തോറ്റ് ഗുകേഷ്

സഗ്രബ്: ക്രൊയേഷ്യയിൽ നടക്കുന്ന ഗ്രാൻഡ് ചെസ്സ് ടൂറിലെ ബ്ലിറ്റ്സ് വിഭാഗത്തിൽ ഇന്ത്യൻ താരങ്ങൾ മുഖാമുഖം എത്തിയപ്പോൾ ലോകചാമ്പ്യൻ ഡി ഗുകേഷിന് തിരിച്ചടി. ഇന്ത്യൻ സഹ താരം ആർ പ്രഗ്നാനന്ദയാണ് ഗുകേഷിനെ കുരുക്കിയത്.
റാപ്പിഡ് വിഭാഗത്തിൽ മികവു പുലർത്തിയെങ്കിലും ആദ്യദിനം തുടർച്ചയായ അഞ്ച് മത്സരങ്ങൾ ഡി ഗുകേഷ് തോറ്റു. ബ്ലിറ്റ്സിൽ മികവ് തുടരാൻ ഗുകേഷിനായില്ല.
ആദ്യ ദിനം ഒറ്റ ജയം പോലും താരത്തിന് സ്വന്തമാക്കാനാവാതെ പതറിയ കാഴ്ചയായിരുന്നു. ബ്ലിറ്റ്സ് വിഭാഗത്തിൽ ഗുകേഷ് പിന്തള്ളപ്പെട്ടു.
ഫാബിയാനോ കരുവാനയ്‌ക്കെതിരായ സമനിലയോടെ തോൽവികളുടെ പരമ്പര തടയാൻ ഗുകേഷിന് കഴിഞ്ഞു, പക്ഷേ ഏഴാം റൗണ്ടിൽ വീണ്ടും തോൽവി ഏറ്റുവാങ്ങി. സഹ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ രമേശ്ബാബു പ്രഗ്നാനന്ദയോട് ഏറ്റുവാങ്ങിയത് "വേദനാജനകമായ തോൽവി' എന്നാണ് നിരീക്ഷകർ വിശേഷിപ്പിച്ചത്.
റാപ്പിഡ് വിഭാഗത്തില്‍ കാള്‍സനെ കുരുക്കി ഗുകേഷ് ചെസ് വാർത്താ കളങ്ങളിലും നിറഞ്ഞു നിന്നിരുന്നതാണ്. ബ്ലിറ്റ്‌സ് വിഭാഗം നിരാശയാണ് സമ്മാനിച്ചത്.
17.5 പോയന്റുമായാണ് കാള്‍സനാണ് ഇപ്പോൾ മുന്നിലുള്ളത്. ജാന്‍ ക്രിസ്‌റ്റോഫ് രണ്ടാമതും(16) പ്രഗ്നാനന്ദ അഞ്ചാമതുമാണ്(13.5). എങ്കിലും 15.5 പോയന്റുമായി ഗുകേഷ് മൂന്നാമതാണ്.
മുന്‍ ലോകചാമ്പ്യനും നിലവിലെ ലോക ഒന്നാം നമ്പര്‍ താരവുമായ മാഗ്നസ് കാള്‍സന്‍ മികച്ച ഫോമിലാണ്. റാപ്പിഡ് വിഭാഗത്തില്‍ പിന്നിലായെങ്കിലും ബ്ലിറ്റ്‌സില്‍ കാള്‍സന്‍ കരുനീക്കങ്ങളാൽ ഞെട്ടിച്ചു. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 7.5 പോയന്റ് സ്വന്തമാക്കിയ താരം പട്ടികയില്‍ ഏറ്റവും ഉയരത്തിലായി.
0 comments