കക്ഷിരാഷ്ട്രീയം നോക്കേണ്ട സമയമല്ല; നിപാ പ്രതിരോധത്തിൽ വീഴ്ചവരുത്തിയ ആരോഗ്യവകുപ്പിനെതിരെ പ്രതിഷേധവുമായി മുഹമ്മദ് റിയാസ്

കോഴിക്കോട് : നിപാ പ്രതിരോധ പ്രവർത്തനം ഏകോപിപ്പിക്കുന്നതില്‍ സമ്പൂര്‍ണമായി പരാചയപ്പെട്ട ആരോഗ്യവകുപ്പിനെതിരെ എംഎൽഎ മുഹമ്മദ് റിയാസ്. പ്രതിരോധ പ്രവര്‍ത്തനത്തിന്‍റെ ഭാഗമാകാൻ സംസ്ഥാന ആരോഗ്യവകുപ്പ് അനുവദിക്കാത്തതിൽ എംഎല്‍എ കോഴിക്കോട് നിപ കൺട്രോൾ റൂമിന് മുന്നിലിരുന്ന് പ്രതിഷേധിച്ചു.
നിപാ ജാഗ്രതയിൽ സംസ്ഥാന സർക്കാർ വൻ വീഴ്ചവരുത്തിയിരിക്കുന്ന സാഹചര്യത്തിൽ, രോഗം സ്ഥിരീകരിച്ച പ്രദേശത്തുള്ളവരോട് എംഎൽഎ സംസാരിക്കാൻ പാടില്ല എന്ന നിലപാടിനെ ചോദ്യംചെയ്താണ് റിയാസിന്റെ പ്രതിഷേധം. കൺട്രോൾ റൂമിന് മുന്നിലെത്തിയ എംഎൽഎ ഫോണിൽ കളക്ടറുമായി ബന്ധപ്പെട്ടു. കണ്ടെയ്മെന്റ് സോണിലുള്ളവരെ ഫോണിൽ വിളിച്ച് ആശ്വസിപ്പിക്കണമെന്നാണ് മുൻ മന്ത്രി കൂടിയായ റിയാസ് ആവശ്യപ്പെട്ടിരുക്കുന്നത്. എന്നാൽ, അതിന്റെ ആവശ്യമില്ലായെന്നാണ് ആരോഗ്യവകുപ്പിൽ നിന്നും ലഭിച്ചിരിക്കുന്ന നിർദേശമെന്നാണ് കളക്ടർ പറയുന്നതെന്ന് മുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.
ആരോഗ്യവകുപ്പിനൊപ്പം നിന്ന് കാര്യങ്ങൾ ഏകോപിപ്പിക്കുകയാണ് ജനപ്രതിനിധികൾ ചെയ്യേണ്ടതെന്നും കണ്ടെയ്മെന്റ് സോണിൽ കഴിയുന്നവർക്ക് ആത്മവിശ്വാസം നൽകേണ്ടത് കടമയാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മണ്ഡലത്തിലെ എംഎൽഎയായ താൻ കണ്ടെയ്മെന്റ് സോണിലുള്ളവരെ വിളിച്ച് ആശ്വസിപ്പിച്ചാൽ എന്താണ് തെറ്റെന്നും ജനങ്ങളുടെ മാനസികാരോഗ്യത്തിൽ കക്ഷിരാഷ്ട്രീയം നോക്കേണ്ട കാര്യമുണ്ടോയെന്നും മുഹമ്മദ് റിയാസ് ചോദിച്ചു. വിസിറ്റിംഗ് പ്രൊഫസറേ പോലെ വന്നു പോകേണ്ട ആളാണോ ആരോഗ്യമന്ത്രി. കണ്ട്രോൾ റൂമിലെ പ്രവർത്തനങ്ങൾ മന്ദഗതിയിലാണ്. വിവരങ്ങൾ കൃത്യമായി കിട്ടുന്നില്ല. മന്ത്രിയും ജില്ലാ കളക്റ്റരും പറയുന്ന കണക്കുകൾ തമ്മിൽ വ്യത്യാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.










0 comments