ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനത്തിന് തീപിടിച്ചു

അസം: ലാൻഡ് ചെയ്തതിന് പിന്നാലെ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധ വിമാനത്തിന് തീപിടിച്ചു. അസമിലെ ജോർഹട്ടിലാണ് വ്യോമസേനാ വിമാനത്തിന് തീ പിടിച്ചത്. പൈലറ്റിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങള്‍ നിലവിൽ ലഭ്യമായിട്ടില്ല. എ എൻ 32 ട്രാൻസ്പോർട്ട് വിമാനത്തിനാണ് തീപിടിച്ചത്.
ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ട വിമാനം ജോർഹട്ടിലെ റൺവേയ്ക്ക് സമീപത്തെ തുറന്നയിടത്തേക്കാണ് തകർന്നു വീണത്. വടക്കുകിഴക്കൻ ഇന്ത്യയിലെ സുപ്രധാന വ്യോമസേന താവളത്തിന് സമീപമാണ് അപകടമുണ്ടായത്. പൈലറ്റ് അപകടത്തിൽ കൊല്ലപ്പെട്ടിരിക്കാമെന്ന സൂചനയാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അപകടത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ വ്യോമസേനാ അധികൃതർ ശേഖരിച്ചുവരികയാണ്. ഇന്ത്യൻ വ്യോമസേന ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പ്രധാന ട്രാൻസ്പോർട്ട് വിമാനങ്ങളിൽ ഒന്നാണ് ഇപ്പോഴും എഎൻ32. രാജ്യത്തുടനീളമുള്ള സൈനിക നീക്കങ്ങൾക്കും ലോജിസ്റ്റിക്സ് ദൗത്യങ്ങൾക്കും ഈ വിമാനം ഇന്നും വളരെ നിർണ്ണായകമായ പങ്കാണ് വഹിച്ചുവരുന്നത്.
1986ന് ശേഷം ഇന്ത്യയിൽ എഎൻ32 വിമാനങ്ങൾ ഉൾപ്പെട്ട ഏകദേശം 22 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതിൽ ഏറ്റവും ഒടുവിലത്തെ എഎൻ 32 അപകടം സംഭവിച്ചത് കഴിഞ്ഞ വർഷം ആയിരുന്നു.









0 comments