സ്വർണപ്പെയ്ത്ത്; അമ്പെയ്ത്തിൽ ഇന്ത്യയ്ക്ക് ഹാട്രിക് സ്വർണം

നഗോയ: ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തിൽ സ്വർണം പെയ്യിച്ച് ഇന്ത്യ. പുരുഷന്മാരുടെ കോമ്പൗണ്ട് ടീം ഇനത്തിലും ഇന്ത്യ സ്വർണം നേടി. നേരത്തെ ഇന്ത്യൻ വനിതാ ടീമും മിക്സഡ് ടീമും സ്വർണം നേടിയിരുന്നു.
പുരുഷന്മാരുടെ കോമ്പൗണ്ട് ടീം ഫൈനലിൽ ചൈനയെ ആണ് തോൽപ്പിച്ചത്. കുശാൽ, സാഹിൽ ജാധവ്, ഗണേഷ് മണി എന്നിവരടങ്ങിയ സംഘമാണ് പൊന്നണിഞ്ഞത്. ഇന്ത്യൻ വനിതാ ടീം അമ്പെയ്ത്തിൽ റെക്കോർഡോടെയാണ് സ്വർണം നേടിയത്. ജ്യോതി സുരേഖ വെന്നം, ചികിത തനിപർത്തി, പ്രിതിക പ്രദീപ് എന്നിവരടങ്ങുന്ന ഇന്ത്യൻ ടീമാണ് ചൈനയ്‌ക്കെതിരെ 234-228 എന്ന സ്കോറിന് മികച്ച വിജയം നേടിയത്.
കോമ്പൗണ്ട് ആർച്ചറിയിൽ ചികിത തനിപർത്തിയും സാഹിൽ ജാദവും ചേർന്ന ജോഡിയാണ് സ്വർണനേട്ടം കരസ്ഥമാക്കിയത്. ദക്ഷിണ കൊറിയയുടെ ജംഗ്യൂൺ പാർക്ക്-യോംഗീ ചോയി സഖ്യത്തെ തകർത്താണ് ഷൂട്ടൗട്ടിൽ ഇന്ത്യ സ്വർണത്തിലെത്തിയത്.









0 comments