കെഎസ്‌യു– ലഹരിമാഫിയ സംഘത്തിന്റെ ആക്രമണം; എസ്എഫ്ഐ നേതാക്കൾക്ക് പരിക്ക്

മുവാറ്റുപുഴ: മൂവാറ്റുപുഴ നിർമല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എസ്എഫ്ഐ പ്രവർത്തകരെ കെഎസ്‌യു– ലഹരിമാഫിയ സംഘം ആക്രമിച്ചു. തെരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് കോളേജിൽ സ്ഥാപിച്ച എസ്എഫ്ഐയുടെ കൊടിതോരണങ്ങളും ബാനറുകളും നശിപ്പിക്കുകയും പ്രവർത്തകരെ മർദിക്കുകയുംചെയ്തു. ആക്രമണത്തിൽ പരിക്കേറ്റ എസ്എഫ്ഐ ഏരിയ പ്രസിഡന്റ് എസ് കാർത്തിക്, ജോയിന്റ് സെക്രട്ടറി അനന്തു രാജൻ, നിർമല കോളേജ് യൂണിറ്റ് സെക്രട്ടറി ജിനു സജി എന്നിവർ ആശുപത്രിയിൽനിന്ന് മടങ്ങുന്നവഴി വീണ്ടും മർദിക്കുകയായിരുന്നു. രാത്രി ഒമ്പതരയോടെ പത്തോളം ഇരുചക്ര വാഹനങ്ങളിൽ എത്തിയസംഘം വാഹനം ഇടിച്ചുവീഴ്ത്തിയ ശേഷമാണ് ക്രൂരമായി ആക്രമിച്ചത്. കത്തിയും മാരകായുധങ്ങളും ഉപയോഗിച്ചുള്ള ആക്രമണത്തിൽ എസ്എഫ്ഐ നേതാക്കൾക്ക് തലക്കും ചെവിക്കും ശരീരത്തിന്റെ പുറം ഭാഗത്തും ഗുരുതരമായി പരിക്കേറ്റു.
ചികിത്സയിൽ കഴിയുന്ന നേതാക്കളെ ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി മൂസ, എസ്എഫ്ഐ ഏരിയ സെക്രട്ടറി അമൽ റെജി എന്നിവർ സന്ദർശിച്ചു. അക്രമപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ലഹരി മാഫിയ സംഘത്തെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്നും എസ്എഫ്ഐ പ്രവർത്തകർക്കെതിരായ ആക്രമണം വിദ്യാർഥികളെ അണിനിരത്തി പ്രതിരോധിക്കുമെന്നും നേതാക്കൾ അറിയിച്ചു.









0 comments