Deshabhimani

സന്യാസിമാരുടെ സന്ദര്‍ശനത്തിനിടെ വനിതാ ജീവനക്കാരോട് വിവേചനം: ഈഫൽ ടവര്‍ മേധാവി രാജി പ്രഖ്യാപിച്ചു

The Eiffel Tower
വെബ് ഡെസ്ക്

Published on Sep 30, 2026, 02:41 PM | 1 min read

പാരിസ്:സന്യാസിമാരുടെ സന്ദ‍ര്‍ശനത്തിനിടെ വനിതാ ജീവനക്കാരെ മാറ്റി നിര്‍ത്തിയ സംഭവത്തിൽ കുറ്റാരോപിതനായ പാരിസിലെ വിഖ്യാത നിര്‍മിതിയായ ഈഫൽ ടവറിന്റെ മേൽനോട്ട ചുമതലയുളള കമ്പനിയുടെ തലവൻ രാജി പ്രഖ്യാപിച്ചു. സെപ്തംബര്‍ അഞ്ചിന് ഹന്ദു സന്യാസിമാരുടെ സന്ദര്‍ശനത്തിനിടെ വനിതകളെ മാറ്റി നിര്‍ത്തിയ സംഭവത്തിൽ അന്വേഷണം നേരിട്ട ഇദ്ദേഹം വിവേചനപരമായി തീരുമാനം കൈക്കൊണ്ടതായി കണ്ടെത്തിയിരുന്നു.


ടവറിന്റെ ചുമതലയുള്ള സൊസൈറ്റി ഡി എക്സ്പ്ലോയിറ്റേഷൻ ഡി ലാ ടൂർ ഈഫൽ' ഡയറക്ടർ ജനറലായ പാട്രിക് ബ്രാൻകോ റൂയിവോ ആണ് പദവി ഒഴിയുന്നത്. ഒട്ടും അംഗീകരിക്കാനാവാത്ത പെരുമാറ്റം എന്നാണ് കമ്പനി വിവേചനത്തെ വിശേഷിപ്പിച്ചത്. 2018 മുതൽ ചുമതല വഹിക്കുന്ന വ്യക്തിയാണ് റൂയിവോ. വിവാദ നിര്‍ദ്ദേശത്തിലും നടപടിയിലും പ്രതിഷേധിച്ച് സെപ്തംബര്‍ ഏഴിന് ജീവനക്കാര്‍ പണിമുടക്കിയിരുന്നു.


Related News

പ്രതിവര്‍ഷം 70 ലക്ഷത്തോളം സന്ദര്‍ശകര്‍ എത്തുന്ന ഈഫൽ ടവര്‍ ജീവക്കാരുടെ പ്രതിഷേധം കാരണം അടച്ചിടേണ്ടി വന്നിരുന്നു. ബോചാസൻവാസി ശ്രീ അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സൻസ്ഥ എന്ന സംഘത്തിന്റെ സന്ദര്‍ശനത്തിനിടെയാണ് വിവാദ നിര്‍ദ്ദേശം ഉണ്ടായത്. സ്വാമിമാരുടെ ആവശ്യ പ്രകാരമാണ് വനിതകളെ ഡ്യൂട്ടി ഷിഫ്ടുകളിൽ നിന്ന് മാറ്റിയത് എന്ന് വിശദീകരണം ഉണ്ടായി.


സംഭവത്തിന് പിന്നാലെ കമ്പനിയിലെ ജീവനക്കാര്‍ക്ക് ലിംഗസമത്വവും സമഭാവനയും പരിശീലിക്കുന്നതിന് പ്രത്യേക ക്ലാസുകൾ ഏര്‍പാട് ചെയ്തതായി കമ്പനി അറിയിച്ചു. ബോചാസന്യാസി സൻസ്ഥയുടെ പുതിയ ക്ഷേത്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് നൂറോളം വരുന്ന സംഘം പാരീസിൽ എത്തിയത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ക്ഷേത്രത്തിലെ ചടങ്ങിൽ പങ്കെടുത്തിരുന്നു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home