Deshabhimani

ഷൂട്ടിങ്ങിൽ വീണ്ടും പൊൻമുഴക്കം; ട്രാപ്പ് മിക്സഡിൽ നീരു ദണ്ഡ–കൈനാൻ ചെനായ് സഖ്യത്തിന് സ്വർണം

 NEERU DHANDA KYNAN CHEANI

നീരു ദണ്ഡ–കൈനാൻ ചെനായ്

വെബ് ഡെസ്ക്

Published on Sep 30, 2026, 02:03 PM | 1 min read

ന​ഗോയ : ഏഷ്യൻ ഗെയിംസിന്റെ പത്താം ദിനം മെഡൽവേട്ടയിൽ മുന്നേറ്റവുമായി ഇന്ത്യ. നിരാശയുടെ ഷൂട്ടിങ് റേഞ്ചിൽ നിന്ന് വീണ്ടും പൊൻമുഴക്കം. ട്രാപ്പ് മിക്സഡ് ടീം ഇനത്തിൽ നീരു ദണ്ഡ–കൈനാൻ ചെനായ് സഖ്യം സ്വർണം നേടി. ഏഷ്യൻ ഗെയിംസിലെ ട്രാപ്പ് മിക്സഡ് ടീം ഇനത്തിൽ ഇന്ത്യ നേടുന്ന ആദ്യ സ്വർണമാണിത്.


റെക്കോർഡോടെയാണ് ഇരുവരും സ്വർണം നേടിയത്. കഴിഞ്ഞ ദിവസം വനിതാ ട്രാപ്പ് വ്യക്തിഗത ഇനത്തിലും നീരു ധണ്ഡ സ്വർണം നേടിയിരുന്നു. അതോടെ ഈ ഏഷ്യൻ ഗെയിംസിൽ നീരുവിന്റെ സ്വർണനേട്ടം രണ്ടായി. വനിതാ ട്രാപ്പ് വ്യക്തിഗത സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടവും നീരു സ്വന്തമാക്കിയിരുന്നു. ടീം ഇനത്തിൽ വെള്ളിയും നേടി.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home