Deshabhimani

ഗ്യാനേഷ് കുമാറിന്റെ രാജി; ഇന്ത്യ സഖ്യത്തിന്റെ നേതൃത്വത്തിൽ 'സേവ് ഡെമോക്രസി' മാർച്ച്

INDIA.jpg
വെബ് ഡെസ്ക്

Published on Sep 30, 2026, 02:56 PM | 1 min read

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ മുന്നണിയുടെ നേതൃത്വത്തിൽ 'സേവ് ഡെമോക്രസി' മാർച്ച് നടത്താൻ തീരുമാനം. ഇന്ന് ചേർന്ന ഇന്ത്യ മുന്നണി യോഗത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷണറെ ഉപയോഗിച്ച് കേന്ദ്രസർക്കാർ നടത്തുന്ന വോട്ട് അട്ടിമറിക്കെതിരെ പ്രതിഷേധത്തിലേക്ക് കടക്കാൻ തീരുമാനിച്ചത്.


ജനാധിപത്യവിരുദ്ധമായ ഈ നടപടികൾക്കെതിരെ ഇന്ത്യ മുന്നണി ഒറ്റക്കെട്ടായി നിൽക്കുമെന്ന് മല്ലികാർജുൻ ഖാർഗെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് ഒക്ടോബർ ആറിന് തെരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് പ്രതിപക്ഷ എംപിമാരുടെ മാർച്ച് നടക്കും.


നവംബർ 1 ന് ഡൽഹിയിൽ പ്രധാന റാലി നടത്തും. ഒക്ടോബർ - നവംബർ മാസങ്ങളിലായി അഞ്ചോളം പ്രതിഷേധപരിപാടികൾ നടത്തുമെന്നും ഖാർഗെ പറഞ്ഞു. സമയവും സ്ഥലവും പിന്നീട് അറിയിക്കും. ഇന്ത്യയുടെ ജനാധിപത്യം നശിപ്പിക്കാനായി വോട്ട് ചോരി നടത്തുന്നവർക്കെതിരെ ശക്തമായ പ്രതിഷേധമുയർത്തുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.


പ്രതിപക്ഷത്തിന്റെ ആശങ്കകൾ രാഷ്ട്രപതിയെ അറിയിക്കും. ബാലറ്റ് പേപ്പർ സംവിധാനം തിരികെ കൊണ്ടുവരണമെന്നും ഇതിനായി പ്രതിഷേധം കടുപ്പിക്കുമെന്നും ഇന്ത്യ മുന്നണി നേതാക്കൾ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home