Deshabhimani

ചരിത്രം ഒഴിവാക്കി ഹിന്ദു ദേവതകളെ കുത്തിത്തിരുകി; എൻസിഇആർടി പാഠപുസ്തകം വീണ്ടും വിവാദത്തിൽ

NCERT.jpg
വെബ് ഡെസ്ക്

Published on Sep 30, 2026, 02:22 PM | 1 min read

ന്യൂഡൽഹി: ചരിത്ര പാഠഭാഗങ്ങൾ ഒഴിവാക്കി വീണ്ടും എൻസിഇആർടി പാഠപുസ്തകം. ഒൻപതാം ക്ലാസിലെ സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിലെ പരിഷ്കരണത്തിലാണ് ഫ്രഞ്ച് വിപ്ലവം, റഷ്യൻ വിപ്ലവം എന്നിവയെ കുറിച്ചുള്ള പാഠഭാഗങ്ങൾ ഒഴിവാക്കിയത്.


മുഗളർക്കും തുർക്കികൾക്കും എതിരെ രജപുത്രരും മറാത്തകളും സിഖുകാരും ജാട്ടുകളും നടത്തിയ ചെറുത്തുനിൽപ്പുകളെ കാണിക്കുന്ന പാഠഭാഗങ്ങളാണ് ഇതിനു പകരം ഉൾപ്പെടുത്തിയിരിക്കുന്നത്.


'മതപരമായ വിവേചനവും സാമൂഹിക പ്രയാസങ്ങളും നിറഞ്ഞ നിരന്തരമായ അധിനിവേശങ്ങൾക്കും യുദ്ധങ്ങൾക്കും ഇന്ത്യൻ ഉപഭൂഖണ്ഡം സാക്ഷ്യം വഹിച്ചു. തങ്ങളുടെ പ്രദേശങ്ങളിലേക്ക് കടന്നുകയറാൻ ശ്രമിച്ച അധിനിവേശക്കാരെ പ്രാദേശിക ശക്തികൾ പലപ്പോഴും ചെറുത്തുനിന്നു.


ഈ ചെറുത്തുനിൽപ്പ് സൈനികവും സാംസ്‌കാരികവുമായ തലങ്ങളിൽ നടന്നു. എന്നിരുന്നാലും, ഇന്ത്യൻ സംസ്‌കാരം അതിന്റെ അടിസ്ഥാന ആശയങ്ങളെയും മൂല്യങ്ങളെയും സംരക്ഷിച്ചുകൊണ്ട് അതിജീവനശേഷി പ്രകടമാക്കിയ ഒരു കാലഘട്ടം കൂടിയായിരുന്നു ഇത്.


ബാഹ്യഭീഷണികളിൽ നിന്ന് സ്വയം പ്രതിരോധിക്കുക മാത്രമല്ല, തങ്ങളുടെ പാരമ്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്തുകൊണ്ട് ഇന്ത്യൻ സമൂഹം നിലകൊണ്ടു' എന്നാണ് ഈ പാഠഭാഗത്തിൽ പറയുന്നത്.


അക്ബറിനെതിരായ മഹാറാണാ പ്രതാപിന്റെ യുദ്ധവും പാഠഭാഗത്തിൽ മഹത്വവത്കരിക്കുന്നുണ്ട്. കാളി, ദുർഗ്ഗ, ഭവാനി തുടങ്ങിയ ഹിന്ദു ദൈവങ്ങളെക്കുറിച്ചും പാഠഭാഗങ്ങളിൽ പ്രതിബാധിക്കുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home