ലോക ചെസ് ചാമ്പ്യൻഷിപ്പ് ജനീവയിൽ; ഗുകേഷ് സിൻഡറോവിനെ നേരിടും

ഡി ഗുകേഷ്
ബംഗളൂരു: ഫിഡെ ലോക ചെസ് ചാമ്പ്യൻഷിപ്പിന് സ്വിറ്റ്‌സർലൻഡിലെ ജനീവ വേദിയാകും. നവംബർ 25 മുതൽ ഡിസംബർ 15 വരെ നടക്കുന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യൻ ഇന്ത്യയുടെ ഡി ഗുകേഷ് ഉസ്‌ബെകിസ്ഥാന്റെ ജാവോഖിർ സിൻഡറോവിനെ നേരിടും. 14 റൗണ്ട് ക്ലാസിക്കൽ മത്സരങ്ങളാണുള്ളത്.
ഗുകേഷിനും സിൻഡറോവിനും ഇരുപത് വയസാണ് പ്രായം. ഇത് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യൻഷിപ്പ് പോരാട്ടമായി മാറും.
സ്വിറ്റ്സർലൻഡ് ലോക ചാമ്പ്യൻഷിപ്പ് മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത് ഇത് മൂന്നാം തവണയാണ്.










0 comments