ad
Deshabhimani

മൂന്ന് വർഷത്തെ ജി വി രാജ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു , ഡോ. മുഹമ്മദ്‌ അഷ്‌റഫ്‌, അബ്‌ദുൽ റസാഖ്‌, 
സുഭാഷ്‌ ജോർജ്‌ എന്നിവർക്ക്‌ ബഹുമതി

print edition അഫ്‌സലിനും ഐശ്വര്യക്കും അംഗീകാരം ; അബ്‌ദുള്ള, വിസ്‌മയ, 
അജ്‌മൽ, ആൻസി താരങ്ങൾ

g v raja awards
വെബ് ഡെസ്ക്

Published on Feb 21, 2026, 12:11 AM | 2 min read

തിരുവനന്തപുരം

സംസ്ഥാന സ്‌പോർട്സ് കൗൺസിലിന്റെ 2022 മുതൽ 2024 വരെയുള്ള ജി വി രാജ കായിക പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. 2022 ലെ മികച്ച കായികതാരങ്ങൾ അത്‌ലീറ്റുകളായ അബ്ദുള്ള അബൂബക്കറും വി കെ വിസ്‌മയയുമാണ്‌. 2023 അവാർഡ്‌ മുഹമ്മദ് അജ്മലിനും ആൻസി സോജനും ലഭിച്ചു. അത്‌ലീറ്റായ മുഹമ്മദ് അഫ്സലിനും നെറ്റ്ബോൾ താരം പി കെ ഐശ്വര്യക്കുമാണ് 2024 ലെ അവാർഡ്‌. മൂന്ന് ലക്ഷം രൂപയും ഫലകവും പ്രശംസാ പത്രവും ലഭിക്കും.


2022 ലെ ഒളിമ്പ്യൻ സുരേഷ് ബാബു സ്‌മാരക ലൈഫ് ടൈം അച്ചീവ്മെന്റ് ബഹുമതി പരിശീലകനും സ്‌പോർട്‌സ്‌ ലേഖകനുമായ ഡോ. മുഹമ്മദ് അഷ്റഫിനാണ്. 2023ൽ വോളിബോൾ പരിശീലകൻ പി എസ് അബ്ദുൾ റസാഖിനും 2024ൽ അത്‌ലറ്റിക്‌സ്‌ പരിശീലകൻ സുഭാഷ് ജോർജിനുമാണ്. രണ്ട് ലക്ഷം രൂപയും ഫലകവും പ്രശംസാപത്രവുമാണ്‌.


g v raja awards


2024 ലെ മറ്റ് പുരസ്‌കാരങ്ങൾ

മികച്ച കായികപരിശീലകൻ – ജേക്കബ് ജോസഫ് ( സ്‌പോർട്സ് കൗൺസിൽ വോളിബോൾ പരിശീലകൻ. ഒരു ലക്ഷം രൂപയും ഫലകവും) മികച്ച കായികനേട്ടങ്ങൾ കൈവരിച്ച കോളേജ്–മാർ അത്തനേഷ്യസ് കോളേജ് കോതമംഗലം.


കോളേജ് കായിക അധ്യാപകൻ–ചങ്ങനാശേരി അസംപ്ഷൻ കോളേജിലെ ഡോ. ജിമ്മി ജോസഫ്. സ്‌കൂൾ കായിക അധ്യാപകൻ–ഗവ. എച്ച്എസ്എസ് അന്നനാടിലെ ഗിബി വി പെരേപ്പാടൻ. മികച്ച സ്‌പോർട്സ് ഹോസ്‌റ്റൽ താരം –നെറ്റ്ബോൾ താരം അമൽ ജീവൻ (പുരുഷന്മാർ), ബാസ്‍കറ്റ് ബോൾ താരം അക്ഷയ ഫിലിപ്പ് (വനിതകൾ). എല്ലാവർക്കും 50,000 രൂപയും പ്രശസ്തിപത്രവും.


‌‌2023 ലെ മറ്റ് അവാർഡുകൾ :

മികച്ച കായികപരിശീലകൻ – മുരളി ശിവശങ്കരൻ, മികച്ച കോളേജ് –തൃശൂർ സെന്റ് തോമസ് കോളേജ്,

കോളേജ് അധ്യാപകൻ –തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ പ്രൊഫ. സേവ്യർ. സ്‌കൂൾ കായിക അധ്യാപകൻ–പാലക്കാട് വടവന്നൂർ വിഎംഎച്ച്എസ്എസിലെ എച്ച് അർജുൻ, മികച്ച സ്പോർട്സ് ഹോസ്റ്റൽ താരം– അത്‌ലീറ്റ്‌ സെബാസ്റ്റ്യൻ (പുരുഷന്മാർ), ബാസ്‍കറ്റ്ബോൾ താരം വി പി കൻഹന ലക്ഷ്മി (വനിതകൾ).


‌‌2022 ലെ മറ്റ് പുരസ്കാരങ്ങൾ :

മികച്ച കായികപരിശീലകൻ –ഹരികൃഷ്ണൻ (അത്‍ലറ്റിക്‌സ്‌), മികച്ച കോളേജ് –ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, മികച്ച സ്‌കൂൾ –മലപ്പുറം ഐഡിയൽ ഇംഗ്ലീഷ് എച്ച്എസ്. കോളേജ് അധ്യാപകൻ –ധർമടം ഗവ. ബ്രണ്ണൻ കോളേജിലെ ഡോ.കെ പി പ്രശോഭിത്. സ്‌കൂൾ അധ്യാപകൻ –കോഴിക്കോട് പുതുപ്പാടി ജിഎച്ച്എസ്എസിലെ എം അരവിന്ദാക്ഷൻ. മികച്ച സ്‌പോർട്സ് ഹോസ്‌റ്റൽ താരം–

ബാസ്‍ക്കറ്റ്ബോൾ താരം സി എസ് അനുമറിയ (വനിതകൾ).


ജൂറി പ്രത്യേക പുരസ്‌കാരങ്ങൾ

മുൻ ഫുട്ബോൾ പരിശീലകൻ എം പീതാംബരൻ, കേരള പഞ്ചഗുസ്തി ചാമ്പ്യൻ ജോബി മാത്യു, സ്‌പോട്‌ർസ് കമന്റേറ്റർ ഷൈജു ദാമോദരൻ എന്നിവർക്കാണെന്ന്‌ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് യു ഷറഫലി, വൈസ് പ്രസിഡന്റ് എം ആർ രഞ്ജിത്, അംഗം ജെ എസ് ഗോപൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും ഉൾപ്പെടുന്നതാണ് അവാർഡ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home